മാനന്തവാടി സെക്ടർ സാഹിത്യോത്സവ് പ്രൗഡമായി

Advertisements
Advertisements

മാനന്തവാടി: എസ് എസ് എഫ് മുപ്പതാം എഡിഷൻ മാനന്തവാടി സെക്ടർ സാഹിത്യോത്സവിന് പ്രൗഡ സമാപനം. രണ്ട് ദിനങ്ങളിലായി പിലാക്കാവ് വട്ടർകുന്നിൽ ഉജ്വലിച്ച സാഹിത്യോത്സവിൽ ആറുയൂണിറ്റുകളിൽ നിന്ന് നൂറിലേറെ മത്സരങ്ങളിലായി ഇരുന്നൂറോളം മത്സരാർത്ഥികൾ പോരാടി. വാശിയേറിയ പോരാട്ടത്തിൽ മാനന്തവാടിയുടെ കലാകിരീടത്തിൽ ടീം പിലാക്കാവ് മുത്തമ്മിട്ടു. ടീം വട്ടർക്കുന്ന് റണ്ണേഴ്സ് അപ്പും, സെക്കന്റ്‌ റണ്ണേഴ്സ് അപ്പ് ടീം ഒണ്ടയങ്ങാടിയും എന്നീ ടീമുകൾ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.മുഹമ്മദ്‌ ബാസിത് വട്ടർക്കുന്ന് കലാ പ്രതിഭയും ഹനാൻ ഡാനിഷ് സർഗ്ഗ പ്രതിഭയുമാണ്. ഇന്നലെ നടന്ന സമാപന സംഗമത്തിന് മാനന്തവാടി സെക്ടർ ജനറൽ സെക്രട്ടറി മുഹമ്മദ്‌ മുഹ്സിൻ കല്ലിയോട് സ്വാഗതം പറയുകയും മുഹമ്മദലി ഖുതുബി അധ്യക്ഷതയും വഹിച്ചു. എസ് എസ്. എഫ് വയനാട് ജില്ലാ മുൻ ജനറൽ സെക്രട്ടറി നൗഫൽ പിലാക്കാവ് ഉദ്ഘാടനം നിർവഹിച്ചു. എസ്. എസ്. എഫ്.മാനന്തവാടി ഡിവിഷൻ സെക്രട്ടറി സിനാൻ സഅദി പിലാക്കാവ് അനുമോദന പ്രഭാഷണം നടത്തി. ഡിവിഷൻ പ്രസിഡന്റ് ഹാരിസ് ഖുതുബി തോൽപ്പെട്ടി സാഹിത്യോത്സവ് ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു. വട്ടർകുന്ന് മഹല്ല് ഭാരവാഹികളായ മൊയ്‌ദു,നൗഫൽ സഖാഫി,മുസ്തഫ ലത്തീഫി,സുധീർ, അബ്ദുൽ വഹാബ്, SSF, SYS, കേരള മുസ്ലീം ഭാരവാഹികൾ പങ്കെടുത്തു. സാഹിത്യോത്സവ് മീഡിയ പ്രവർത്തകരായ ഹാമിദ് സനീൻ കുണ്ടാല,മുഹമ്മദ്‌ സിനാൻ പിലാക്കാവ് ഹാഫിസ് മുബഷിർ കല്ലിയോട്, എന്നിവർ കല കളറാക്കി മാറ്റി.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!