കുറുവ സംഘം ടീമുകളായി ; ഇനി എവിടെയും വരാം

Advertisements
Advertisements

കുറുവ സംഘം പല സംഘങ്ങളായി തിരിഞ്ഞിട്ടുണ്ടെന്ന് സൂചന. കേരളത്തിൽ വ്യാപക മോഷണ ശ്രമങ്ങള്‍ നടത്തിയതിന് പിന്നില്‍ കുറുവ സംഘമെന്നാണ് സൂചന. ഒരു മാസത്തിനിടയില്‍ അൻപതിലേറെ കവർച്ചാ ശ്രമങ്ങളാണ് നടന്നത്. വീടുകളിലാണ് കുറുവ സംഘം എത്തിയതായി സംശയിക്കുന്നത്. കുറുവ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി എന്നതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമൊക്കെ പോലീസ് ജാഗ്രത പുലർത്തുന്നുണ്ട്. സമീപകാലത്തായി കേരളത്തില്‍ കേട്ടുവരുന്ന മോഷണ പരമ്പരകള്‍ക്ക് പിന്നില്‍ കുറുവ സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. അതിനിടെ മണ്ണഞ്ചേരിയില്‍ മേഷണ ശ്രമത്തിനിടെ പിടിയിലായ പ്രതികള്‍ കുറുവ സംഘാംഗങ്ങള്‍ തന്നെയെന്ന് പോലീസിന്‍റെ നിർണായക കണ്ടെത്തല്‍. പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം സന്തോഷ് സെല്‍വമാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തിലുള്ളവരാണ് കുറുവ സംഘങ്ങൾ. തിരുട്ട് ഗ്രാമങ്ങളിലെ മോഷണ സംഘങ്ങളില്‍വെച്ച്‌ ഏറ്റവും അക്രമകാരികളായ സംഘമാണ് കുറുവ സംഘം അഥവാ നരിക്കുറുവാ. തമിഴ്‌നാട് ഇന്റലിജൻസാണ് ഇക്കൂട്ടർക്ക് കുറുവ സംഘം എന്ന് പേര് നല്‍കിയത്. ആദ്യ കാലങ്ങളില്‍ വിരലിലെണ്ണാവുന്ന തിരുട്ട് ഗ്രാമങ്ങളിലെ ആളുകളാണ് സംഘത്തിലുണ്ടായിരുന്നതെങ്കില്‍ തമിഴ്‌നാടിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള നൂറോളം പേരുടെ കൂട്ടമാണ് ഇന്നത്തെ കുറുവ സംഘം. 18 മുതല്‍ 60 വയസുവരെ പ്രായമുള്ള ആളുകള്‍ സംഘത്തിലുണ്ട്. പാരമ്പര്യമായി കൈമാറി വരുന്ന മോഷണ തന്ത്രങ്ങള്‍ക്കും മെയ്‌കരുത്തിനും പുറമെ ആധുനിക സാങ്കേതിക വിദ്യകളും ഇവർ മോഷണത്തിനായി ഉപയോഗിക്കുന്നു. പൊതുവെ വിദ്യാഭ്യാസം കുറവാണെങ്കിലും സാങ്കേതിക വിദ്യകള്‍ കൈകാര്യം ചെയ്യുന്നതില്‍ അഗ്രഗണ്യരാണിവർ. കേരളമാണ് കുറുവസംഘങ്ങളുടെ പ്രധാന മോഷണ കേന്ദ്രം. കേരളത്തിൽ സ്വർണ്ണം ഉപഭോഗം കൂടുതൽ ഉള്ളതുകൊണ്ടാണ് ഇവർ വ്യാപകമായി മോഷണത്തിന് തെരഞ്ഞെടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മഴക്കാലവും തണുപ്പ് കാലവുമാണ് ഇവരുടെ പ്രിയപ്പെട്ട മോഷണ കാലഘട്ടം. തിരുട്ട് ഗ്രാമങ്ങളില്‍ നിന്ന് ഇവർ സംഘങ്ങളായി കേരളത്തിലെത്തും. തിരക്കുള്ള സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും വാടകയ്ക്കോ അല്ലാതെയോ തമ്പടിക്കും. മൂന്ന് പേരടങ്ങുന്ന സംഘങ്ങളായാവും നരിക്കുറുവ മോഷണത്തിനെത്തുക. അർധ നഗ്നരായി ശരീരത്തില്‍ മുഴുവൻ എണ്ണയും കരിയും പൂശിയാണ് മോഷണം. പിടിക്കപ്പെട്ടാല്‍ അളുകളുടെ കൈയില്‍ നിന്നും വഴുതിപ്പോവുക എന്ന ഉദ്ദേശ്യത്തിലാണിത്. കണ്ണുക

Advertisements

കണ്ണുകള്‍ മാത്രം കാണാവുന്ന തരത്തില്‍ തുണികൊണ്ട് മുഖം മറച്ചിരിക്കും. സ്ത്രീകളുള്‍പ്പടെയുള്ള ഇവരുടെ സംഘാംഗങ്ങള്‍ ആളൊഴിഞ്ഞ വീടുകളും പ്രായമായവർ താമസിക്കുന്ന വീടുകളും കണ്ടെത്താൻ പകല്‍ സമയങ്ങളില്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങി നടക്കും. ഉരല്‍ നിർമാണം, ചൂല്‍ വില്പന, ഭിക്ഷാടനം, ആക്രിപെറുക്കല്‍, ധനസഹായ ശേഖരണം എന്നിങ്ങനെ പല പ്രവർത്തനങ്ങള്‍ നടത്തി പകല്‍ ഇവർ മോഷണത്തിനുള്ള വീടുകള്‍ കണ്ടെത്തി പരിസരങ്ങള്‍ വീക്ഷിക്കും. വീടുകള്‍ നോക്കിവച്ച ശേഷം ആറ് മാസം മുതല്‍ ഒരു വർഷം വരെ കാത്തിരുന്നാണ് മോഷണം. മോഷണത്തിന് എത്തുന്ന മൂന്ന് പേരില്‍ ഒരാള്‍ക്ക് മാത്രമായിരിക്കും സ്ഥലത്തെക്കുറിച്ച് പരിചയമുണ്ടാകുക. രാത്രിയില്‍ വീടിന്റെ പിന്നിലെ വാതില്‍ തകർത്ത് അകത്തു കയറി മോഷണം നടത്തുന്നതാണ് രീതി. പലപ്പോഴും വീടിന് പുറത്ത് കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്ന് വെള്ളം ഒഴുക്കി വിടുകയോ ചെയ്യാറുണ്ട്. ആ ശബ്ദം കേട്ട് വാതില്‍ തുറക്കുന്നയാളെ ആക്രമിച്ച്‌ വീടിനുള്ളില്‍ കയറി മോഷണം നടത്തുന്ന രീതിയും ഇവർക്കിടയിലുണ്ട്. വീട്ടില്‍ കൂടുതലാളുകള്‍ ഉണ്ടെങ്കിലാണ് ഈ തന്ത്രം പ്രയോഗിക്കുക. വീട്ടുകാരെ ഭീഷണിപ്പെടുത്തിയും കഴുത്തില്‍ കത്തിവച്ച്‌ ഭയപ്പെടുത്തിയും സ്വർണ്ണവും പണവും കൈക്കലാക്കും. സ്ത്രീകള്‍ അണിഞ്ഞിരിക്കുന്ന ആഭരണങ്ങള്‍ മുറിച്ചെടുക്കുന്ന പതിവുമുണ്ട് ഇവർക്ക്

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights