സംസ്ഥാനത്ത് കാലവര്‍ഷം നാളെ എത്തുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം നിലനില്‍ക്കെ ഇന്ന് നാലു ജില്ലകളിലും നാളെ ഏഴു ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും,നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണു യെല്ലോ അലേര്‍ട്ട്. 24 മണിക്കൂറില്‍ ഈ ജില്ലകളില്‍ 6.45 സെന്റിമീറ്റര്‍ മുതല്‍ 11.55 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ജൂണ്‍ 3 മുതല്‍ ജൂണ്‍ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കാലവര്‍ഷം നാളെ എത്തും
