*അധ്യാപനം എന്നത് ദൈവനിയോഗം* :
സംഷാദ് മരയ്ക്കാർ
എടവക : അധ്യാപനം ഒരു തൊഴിൽ ആയി കാണരുതെന്നും അതൊരു ദൈവനിയോഗമാണെന്ന ബോധ്യം അദ്ധ്യാപകരിൽ വേരുറയ്ക്കണമെന്നും അതു വഴി വിദ്യാർഥികളുടെ സമഗ്ര വളർച്ച ഉറപ്പാക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ പ്രസ്താവിച്ചു. എള്ളുമന്ദം എ.എൻ.എം.യു.പി സ്കൂളിൻ്റെ 72 – ) o വാർഷികാഘോഷ ഉദ്ഘാടനവും 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവീസ്സിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക സി.കെ. ശാന്തിക്കുള്ള ആദരിക്കൽ ചടങ്ങും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഫോട്ടോ അനാശ്ചാദനം ചെയ്തു. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ. കെ. മുരളീധരൻ, സി.കെ. ശാന്തി ഏർപ്പെടുത്തിയ മികവ് പുലർത്തുന്ന പട്ടിക വർഗ വിദ്യാർഥിക്കുള്ള ഏകലവ്യ എൻഡോവ്മെൻ്റ് വിദ്യാർഥിയായ സി.കെ.ശ്രീഹരിക്ക് വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡണ്ട് എച്ച്. ബി. പ്രദീപ് ക്ലാസ് എക്സലൻസി അവാർഡുകൾ സമ്മാനിച്ചു. എടവക വൈസ്പ്രസിഡണ്ട് ഗിരിജ സുധാകരൻ സമ്മാനദാനം നിർവഹിച്ചു. ജനപ്രതിനിധികളായ ,
ഷിഹാബ് അയാത്ത് ജോർജ് പടകൂട്ടിൽ, ഉഷ വിജയൻ, പി.ടി.എ പ്രസിഡണ്ട് എം.മധുസൂദനൻ ,മദർ പി.ടി.എ പ്രസിഡണ്ട് സിൽജ അഗസ്റ്റിൻ, സ്കൂൾ ലീഡർ മുഹമ്മദ് കാസിം, സീനിയർ അസിസ്റ്റൻ്റ് സി.കെ.വിപിൻ, സോന ജോസ്, ടി.എം. ഷാജൻ, പി.ജെ. മാനുവൽ, കെ.എം. അഗസ്റ്റിൻ പ്രസംഗിച്ചു.
സ്കൂൾ മാനേജർ സി.കെ അനന്ത റാം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.എ.ദീപ നന്ദിയും പറഞ്ഞു. വിരമിക്കുന്ന പ്രധാനാധ്യാപിക സി.കെ. ശാന്തി മറുപടി പ്രസംഗം നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
അധ്യാപനം എന്നത് ദൈവനിയോഗം
സംഷാദ് മരയ്ക്കാർ
