പാസ്റ്റർമാരെയും സഭാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷന് നാളെ (ഏപ്രിൽl 24) കൽപ്പറ്റയിൽ തുടക്കമാകും.
വ്യാഴം വൈകിട്ട് ആറിന് ഉദ്ഘാടന സമ്മേളനവും
വെള്ളിയാഴ്ച പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും ശനിയാഴ്ച രാവിലെ വനിതാ സമ്മേളനവും ഉച്ചകഴിഞ്ഞ് സി.ഇ.എം.- സണ്ടേസ്കൂൾ സംയുക്ത സമ്മേളനവും നടക്കും.
ഞായറാഴ്ച പൊതുസഭായോഗത്തോടും കർത്തൃമേശയോടും കൂടെ സമാപിക്കും.
റീജിയൺ കോഡിനേറ്റർ പാസ്റ്റർ മാത്യൂസ് ദാനിയേൽ ഉദ്ഘടനം നിർവ്വഹിക്കുന്ന കൺവൻഷനിൽ
ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് , റീജിയൻ പ്രസിഡണ്ട് പാസ്റ്റർ ഈശോ മാത്യു, ഡോ.കെ. മുരളീധർ, പാസ്റ്റർ സാം മുഖത്തല, പാസ്റ്റർ ജോമോൻ ജോസഫ് നല്ലില തുടങ്ങിയവർ പ്രസംഗിക്കും.
ശാരോൻ കൊയറിനൊപ്പം പാസ്റ്റർമാരായ ഡാനിയേൽ നീലഗിരി, സാം ഡാനിയേൽ , ലിബിൻ മാത്യു, ജോമോൻ ജോസഫ് എന്നിവർ സംഗീത ശുശ്രൂഷ നയിക്കും.
റീജിയൺ സെക്രട്ടറി പാസ്റ്റർ ജോയി ഡേവിഡ് , സെന്റർ ശുശ്രൂഷകന്മാരായ വി.ഒ. ജോസ്, എൽദോ പി. ജോസഫ്, ഷിജു കുര്യൻ എന്നിവർ നേതൃത്വം നൽകും . വിപുലമായ സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അസോസിയേറ്റ് റീജിയൺ പ്രസിഡണ്ടും മീഡിയാ കോഡിനേറ്ററുമായ പാസ്റ്റർ കെ. ജെ. ജോബ് അറിയിച്ചു.
???? Watch the LIVE stream here:
???? https://youtu.be/Z256RIvBVIc









