ബാംഗ്ലൂരിലെ ഇന്ത്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്ററുമായി ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

ബാംഗ്ളൂർ: ബാംഗ്ലൂരിലെ ഇന്ത്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ടി. കെ. ബെഹറ, പി.ആർ.ഒ ഡോ. നന്ദിഷ് എന്നിവരുമായി ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (Online Media Reporters Association ) വയനാട് ജില്ലാ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. ഐ.ഐ.എച്ച്.ആർ മെയ് മാസത്തിൽ നടത്തുന്ന ഓൺലൈൻ മീഡിയ വർക്ക്‌ഷോപ്പുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച.

കാർഷിക ഗവേഷണ കേന്ദ്രത്തിലെ പുതിയ ഗവേഷണ ഫലങ്ങൾ കേരളത്തിലെ കർഷകരിലേക്ക് എത്തിക്കാൻ ഓൺലൈൻ മാധ്യമങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് ഐ.ഐ.എച്ച്.ആർ ഡയറക്റ്റർ അഭിപ്രായപ്പെട്ടു.

ന്യൂസ് ബെംഗളുരു ഡോട്ട് കോം എഡിറ്റർ ഉമേഷ് രാമൻ, എൻ മലയാളം എഡിറ്റർ സി.ഡി. സുനീഷ്, ന്യൂസ് ലൈവ് ഡോട്ട് കോം എഡിറ്റർ മുനീർ പാറക്കടവത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights