ബംഗളൂരില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശിനി മരണപ്പെട്ടു

 

മാനന്തവാടി: ബെംഗളൂരു മൈസൂര്‍ ഹൈവേയില്‍ ബിഡദിയില്‍ വെച്ച്കാറിന്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വയനാട് സ്വദേശിനിയായ യുവതി മരിച്ചു.കുഞ്ഞോം സ്വദേശിനിയും മാനന്തവാടി ചങ്ങാടക്കടവ് മത്തന്‍ ഉവൈസിന്റെ ഭാര്യയുമായ അഫ്രീന (23) യാണ് മരിച്ചത്. ഉവൈസ്, ഉവൈസിന്റെ മാതാവ്, പെങ്ങള്‍, പെങ്ങളുടെ കുട്ടി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ല. ഉവൈസിന്റെ സഹോദര ഭാര്യയെ കൊണ്ടുവിടാനായി ബംഗളൂരില്‍ പോയി വരുന്നതിനിടെയാണ് അപകടമെന്നാണ് ആദ്യ വിവരം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights