വീട്ടുവളപ്പിലെ മരത്തില്‍ നിന്നും നാരങ്ങ പറിച്ച കൗമാരക്കാരനെ ഉടമ തല്ലിക്കൊന്നു; സംഭവം ബിഹാറിൽ

പട്‌ന: ബിഹാറിലെ നളന്ദ ജില്ലയില്‍ വീട്ടുവളപ്പിലെ മരത്തിൽ നിന്നും നാരങ്ങാ പറിച്ച കൗമാരക്കാരനെ വീട്ടുടമ തല്ലിക്കൊന്നു. നളന്ദയിലെ സാരക്കരാവ ജില്ലയിലാണ് സംഭവം. പ്രതിയുടെ വീട്ടിലെ മരത്തില്‍ നിന്നുമാണ് കുട്ടി നാരങ്ങാ പറിച്ചത്. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്ന് ഗ്രാമവാസികള്‍ പറയുന്നു. അതേസമയം എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് സൂപ്രണ്ട് ഭാരത് സോണി വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സാദാര്‍ ആശുപത്രിയിലേക്ക് മാറ്റി.ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചെന്ന് എസ് പി അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാര്‍ തടയുന്ന സ്ഥിതിയും ഉണ്ടായി. ക്രമസമാധാനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെ പൊലീസിനും നടപടി സ്വീകരിക്കേണ്ടി വന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു. നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണ്. കൃത്യമായ അന്വേഷണം നടത്തുമെന്നും പ്രതിക്ക് അര്‍ഹമായ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്നാണ് പൊലീസ് നാട്ടുകാരെ അറിയിച്ചിരിക്കുന്നത്.ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചെന്ന് എസ് പി അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാര്‍ തടയുന്ന സ്ഥിതിയും ഉണ്ടായി. ക്രമസമാധാനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെ പൊലീസിനും നടപടി സ്വീകരിക്കേണ്ടി വന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു. നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണ്. കൃത്യമായ അന്വേഷണം നടത്തുമെന്നും പ്രതിക്ക് അര്‍ഹമായ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്നാണ് പൊലീസ് നാട്ടുകാരെ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights