ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; 1,068 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ ക്ഷേമപെൻഷൻ ഇന്നുമുതൽ (വ്യാഴം) വിതരണം ചെയ്യും. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമപെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചത്.ഓരോ മാസവും പെൻഷൻ തുക യാഥാസമയത്ത് ഗുണഭോക്താക്കളിലെത്തിക്കുക എന്ന യുഡിഎഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണിതെന്ന് ധനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights