വയനാട് ബത്തേരി മാർ ബസേലിയോസ് യുപി സ്കൂൾ കിണറിലെ ജല പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല. മാലിന്യവും ബാക്ടീരിയകളും നിറഞ്ഞതിനാൽ ഉറവിടം കിണർ ആകാമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ഇന്ന് അഞ്ച് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ വയനാട്ടിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകി. സമ്പർക്ക പട്ടികയിൽ ഉള്ള കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ഇന്ന് 5 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു.നിലവിൽ രോഗം സ്ഥിരീകരിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിൽ ക്ലോറിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാനും നീക്കമുണ്ട്. നിലവിൽ 58 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. ഇതുവരെ മൂന്നു കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി 443 വിദ്യാർഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.ചികിത്സയിൽ ഉണ്ടായിരുന്ന 68 പേരിൽ 30 പേർ ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഷിഗെല്ല വ്യാപനത്തിൽ വൃത്തിയില്ലാത്ത ഹോട്ടലുകൾക്കും തട്ടുകടകൾക്കും എതിരെ കർശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ബത്തേരിയിലെ സ്കൂൾ കിണറിലെ പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല









