മാനന്തവാടി: മാനന്തവാടി കരിന്തിരിക്കടവ് പാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആറാം മൈല്‍ കുണ്ടാല മൂന്നാംപിറവന്‍ ഇക്ബാല്‍, ഭാര്യ ഷാഹിദ, മകന്‍ ഇസാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി റോഡരികില്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ആരുടേയും പരിക്ക് സാരമുള്ളതല്ലായെന്നാണ് പ്രാഥമിക വിവരം.
വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്









