Advertisement

‘ഫുൾടോസുകൾ എറിഞ്ഞിട്ട് പിച്ചിനെ കുറ്റം പറയരുത്’; ഗംഭീറിനും ബൗളർമാർക്കുമെതിരെ ഗവാസ്കർ

വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 പോരാട്ടത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന് കാരണം പിച്ചിന്‍റെ കുഴപ്പമല്ലെന്നും ഇന്ത്യൻ ബൗളർമാരുടെ മോശം പ്രകടനമാണെന്നും മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ.

കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിയാൻ സാധിക്കാതെ ഫുൾടോസുകൾ എറിഞ്ഞു നൽകിയ ശേഷം പിച്ചിനെ കുറ്റം പറയുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും ഗവാസ്കർ തുറന്നടിച്ചു.

 

പിച്ചുകൾ ബാറ്റിംഗിനും ബൗളിംഗിനും ഒരുപോലെ അനുയോജ്യമായിരിക്കണമെന്ന് പറഞ്ഞ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീനെതിരെയും ഗവാസ്കർ ഒളിയമ്പ് എയ്തു. എല്ലാ മത്സരങ്ങൾക്ക് ശേഷവും ബാറ്റിങ് പിച്ചാണെന്ന് പറഞ്ഞു കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഈ ബൗളിംഗ് പ്രകടനം കൊണ്ട് കിവീസ് പരമ്പര ജയിക്കാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

ഷായ് ഹോപ്പിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും കീമോ പോളിന്റെ മാരക ബൗളിങ് പ്രകടനത്തിന്റെയും കരുത്തില്‍ ഇന്ത്യയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് 24 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് നേടിയത്.

 

ഹൈദരാബാദില്‍ നടന്ന മത്സരത്തിലെ ജയത്തോടെ 5 മത്സരങ്ങളുള്ള പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് 2-2ന് സമനില പിടിച്ചു. പരമ്പരയിലെ വിജയികളെ നിര്‍ണ്ണയിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഒക്ടോബര്‍ 17 ശനിയാഴ്ച ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights