കൊച്ചി: കോംപാറ്റ് ജു ജുറ്റ്സു ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണം, വെള്ളി മെഡലുകൾ നേടി മലയാളി കൗമാര താരങ്ങളായ സഹോദരിമാർ. കൊച്ചി സ്വദേശികളായ ജാനകി പത്മനാഭൻ (13), മീനാക്ഷി പത്മനാഭൻ (11) എന്നിവരാണ് നേട്ടം സ്വന്തമാക്കിയത്.
ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന പോരാട്ടത്തിൽ ജാനകിയാണ് സ്വർണം സ്വന്തമാക്കിയത്. മീനാക്ഷിക്ക് വെള്ളിയും. കൊച്ചി ചോയ്സ് സ്കൂൾ വിദ്യാർഥികളാണ് ഇരുവരും.
സ്പെയിനിലെ മാഡ്രിഡിൽ നടന്ന കോംപാറ്റ് ജു ജുറ്റ്സു ലോക ചാംപ്യൻഷിപ്പിൽ കഴിഞ്ഞ വർഷം ഇരുവരും ഇന്ത്യക്കായി മത്സരിച്ചിട്ടുണ്ട്. അന്ന് ജാനകി വെള്ളിയും മീനാക്ഷി വെങ്കലവും നേടി. പിന്നാലെയാണ് ഏഷ്യൻ ഗെയിംസിലെ നേട്ടം.






