അഹമ്മദാബാദ്: ക്രിക്കറ്റിന്റെ വിവിധ കാറ്റഗറികളിലായി രണ്ട് വര്‍ഷത്തിനിടെ ഇന്ത്യ ഉയര്‍ത്തുന്ന ആറാമത്തെ ലോക കിരീടമാണ് അഹമ്മദാബാദിലേത്. 2024ലെ പുരുഷ ടി20 ലോക കിരീടം ഉയര്‍ത്തിയാണ് ഈ അപൂര്‍വ യാത്രയ്ക്ക് ഇന്ത്യ തുടക്കമിട്ടത്.
ടി20 ലോകകപ്പ് 2024
2007ല്‍ പ്രഥമ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ശേഷം ഇന്ത്യയുടെ പുരുഷ ടീമിന്റെ രണ്ടാം കിരീട നേട്ടം. ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് കിരീട നേട്ടം ആഘോഷിച്ചത്. അന്ന് കിരീടം നേടിയ ടീമിലെ 9 അംഗങ്ങള്‍ ഇത്തവണ ലോക ചാംപ്യന്‍മാരയപ്പോഴും ടീമിലുണ്ട്.
അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് 2025
ഇന്ത്യയുടെ അണ്ടര്‍ 19 വനിതാ ടീം നേടിയ രണ്ടാം ടി20 ലോക കിരീടം. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് കൗമാരക്കാരികള്‍ കിരീടത്തില്‍ മുത്തമിട്ടത്.വനിതാ ഏകദിന ലോകകപ്പ് 2025
ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതകള്‍ ഏകദിന ലോകകപ്പ് സ്വന്തമാക്കി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് നേട്ടം.
ബ്ലൈന്‍ഡ് വനിതാ ടി20 ലോകകപ്പ് 2025
കാഴ്ച പരിമിതിയുള്ള വനിതകളുടെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയതും ശ്രദ്ധേയമായി. ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ നേപ്പാളിനെ പരാജയപ്പെടുത്തിയാണ് പ്രഥമ ലോക കിരീടം ഉയര്‍ത്തിയത്.അണ്ടര്‍ 19 ഏകദിന ലോകകപ്പ് 2026
പുരുഷന്‍മാരുടെ അണ്ടര്‍ 19 ടീമിന്റെ ഏകദിന ലോകകപ്പ് നേട്ടം. ഈ വര്‍ഷം ജനുവരി- ഫെബ്രുവരി മാസങ്ങളിലായാണ് ടൂര്‍ണമെന്റ് അരങ്ങേറിയത്. ഇന്ത്യന്‍ കൗമര സംഘത്തിന്റെ ആറാം ലോക കിരീടം കൂടിയായിരുന്നു ഇത്തവണത്തേത്.
ടി20 ലോകകപ്പ് 2026
ചരിത്രത്തിലാദ്യമായി ഒരു ടീം ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയെന്ന പെരുമയുമായി ഇന്ത്യയുടെ വിജയ കാഹളം. ഫൈനലില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്താണ് സൂര്യകുമാറും സംഘവും കിരീടത്തില്‍ മുത്തമിട്ടത്. മൂന്ന് തവണ ടി20 ലോകകപ്പ് നേടുന്ന ആദ്യ സംഘമായും ഇന്ത്യ മാറി.









