യുപിഐ ഇടപാട്; എംഡിആറിനു പുറമേ 18% ജിഎസ്ടിയും

2,000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകള്‍ക്ക് ബാധകമായ ചാര്‍ജിന് (എംഡിആര്‍) മേലാണ് 18% ജിഎ സ്ടിയും ബാധകമാകുക. അതായത്. 0.4% ആണ് എംഡിആര്‍ എങ്കില്‍ 18% ജിഎസ്ടി കൂടി ചേര്‍ത്ത് ഇത് 0.47% ആകും. ഉദാഹരണത്തിന്, നിങ്ങളൊരു കടയില്‍ 10,000 രൂപയുടെ ഇടപാട് നടത്തുമ്പോള്‍ 40 രൂപയാണ് എംഡി ആര്‍. ഇതിന്റെ 18% ജിഎസ്ടിയായ 7.19 രൂപ അടക്കം 47.19 രൂപയാണ് പണം സ്വീകരിക്കുന്ന വ്യാപാരിയില്‍ നിന്ന് ഈടാക്കുക. എന്നാല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി) എടുക്കാന്‍ കഴിയുന്ന രജിസ്റ്റേഡ് വ്യാപാരികള്‍ക്ക് ജിഎസ്ടി തുക പിന്നീട് തിരികെ ക്ലെയിം ചെയ്യാം. ഐടിസി എടുക്കാന്‍ കഴിയാത്ത ചെറുവ്യാപാരികള്‍ക്ക് നികുതി തിരിച്ചു ക്ലെയിം ചെയ്യാന്‍ കഴിഞ്ഞേക്കില്ല. 5 രൂപയെന്ന കുറഞ്ഞ ഫ്‌ലാറ്റ് എംഡിആറിനൊപ്പവും ജിഎസ്ടി ബാധകമാണ്. ഉദാഹരണത്തിന്, 3000 രൂപയുടെ പെട്രോള്‍ അടിക്കുമ്പോള്‍ എംഡിആര്‍ 5 രൂപയാണ്. 18% ജിഎസ്ടി കൂടി ചേര്‍ത്ത് 5.9 രൂപയാണ് വ്യാപാരിയില്‍ നിന്ന് ഈടാക്കുക. ഉയര്‍ന്ന എംഡിആര്‍ പരിധിയായ 300 രൂപയ്ക്ക് 54 രൂപയാണ് ജിഎസ്ടി. അതായത് 75,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് 354 രൂപ വ്യാപാരിയില്‍ നിന്ന് ഈടാക്കും. എംഡിആര്‍ വഴി പ്രതിവര്‍ഷം 3,500- 4,000 കോടി രൂപയുടെ ജിഎസ്ടി കലക്ഷന്‍ അധികമായുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം വ്യക്തികള്‍ തമ്മിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് വരില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights