അഞ്ചുകുന്ന്: കരണി സെൻ്റ് ജൂഡ് ഇന്ത്യൻ ഗ്യാസ് ഏജൻസിയുടെ ഗ്യാസ് സിലിണ്ടറുകളുമായി പോകുകയായിരുന്ന വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. മഹിന്ദ്ര ഗുഡ്‌സ് വാഹനമാണ് ടയർ പഞ്ചർ ആയതിനെ തുടർന്ന് റോഡിൽ മറിഞ്ഞത്. ഗ്യാസ് സിലിണ്ടറുകൾ റോഡിൽ ചിതറി തെറിച്ചതിനാൽ കുറച്ചു നേരം ഗതാഗത തടസ്സം നേരിട്ടു.
വാഹനത്തിലുണ്ടായിരുന്ന കരണി സ്വദേശി വിനോദ് 42 നെ നിസാര പരിക്കു മായി മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് ഏജൻസിയിൽ നിന്നും പകരം വാഹനം വന്ന് ഗ്യാസ് സിലിണ്ടറുകൾ മാറ്റി കയറ്റി പോയി.






















Leave a Reply