ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ അതിശൈത്യം തുടരുമ്പോൾ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ ഇരവികുളം ദേശീയോദ്യാനത്തേക്ക് ശനിയാഴ്ച മുതൽ പ്രവേശനമുണ്ടാകില്ല. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനെ തുടർന്നാണ് ഒന്ന് മുതൽ രണ്ട് മാസത്തേക്ക് ഇരവികുളം ദേശീയോദ്യാനം അടച്ചിടുന്നത്. ഉദ്യാനവും വിനോദസഞ്ചാര കേന്ദ്രമായ രാജമലയുമാണ് അടയ്ക്കുക. […]
Month: January 2025
യുപിഐ ഇടപാടുകൾ ഫെബ്രുവരി ഒന്ന് മുതൽ തടസപ്പെട്ടേക്കാം; ഈ മാറ്റം വേഗം വരുത്തണമെന്ന് നിർദേശം
യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 2025 ഫെബ്രുവരി ഒന്ന് മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും സാങ്കേതിക സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതിനുമുള്ള […]
ലിവ്-ഇൻ റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട പരാതികളാൽ കോടതി മുങ്ങുന്നു’; രജിസ്റ്റർ ചെയ്യണമെന്ന് രാജസ്ഥാൻ ഹൈക്കോടതി
കോടതി പറഞ്ഞു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകൾ പലപ്പോഴും സമൂഹം അംഗീകരിക്കുന്നില്ലെങ്കിലും, അവ നിയമപരമായി നിരോധിക്കപ്പെട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു. മാർച്ച് 1നകം നിർദ്ദേശം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സിക്കാർ ജില്ലയിൽ നിന്നുള്ള ഒരാളുമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ കഴിയുന്ന ഹരിയാനയിലെ ഫത്തേഹാബാദിൽ നിന്നുള്ള വിവാഹിതയായ […]
കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും
കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലെ രണ്ട് കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും. അമരക്കുനിയിലെ പിടിയിലായ കടുവയെ അടക്കമാണ് തിരുവനന്തപുരത്തേക്ക് മാറ്റുക.ഇതുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിറങ്ങി. പുൽപ്പള്ളി പരിസരപ്രദേശങ്ങളെ വിറപ്പിച്ച 8 വയസ് പ്രായമായ പെൺ കടുവയെയുമാണ് മാറ്റുക. ജനവാസ […]
റേഷൻ സബ്സിഡി ബാങ്ക്അക്കൗണ്ടിലേക്ക്…
പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് പകരം സബ്സിഡി തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്ഫർ രീതി നടപ്പാക്കുന്നത് സർക്കാരിന്റെ പരിഗണനയില്‍. മാർച്ചോടെ ഇത് നടപ്പാക്കാനാണ് പൊതുവിതരണ വകുപ്പ് ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥതലത്തില്‍ ചർച്ചകള്‍ പൂർത്തിയാക്കി. കേന്ദ്ര പൊതുവിതരണ മാർഗ്ഗ […]
ഇന്ധന കളര്‍ കോഡ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും വാഹനങ്ങളില്‍ ഇന്ധന കളര്‍ കോഡുകള്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പ്രസ്താവം. ആര്‍ട്ടിക്കിള്‍ 142 പ്രകാരം വാഹന ഉടമകള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് കളര്‍ കോഡ് സ്റ്റിക്കര്‍ […]
ഭാര്യയുടെ പീഡനത്തെക്കുറിച്ച് ശവപ്പെട്ടിയിൽ കുറിക്കണമെന്ന യുവാവിന്റെ ആഗ്രഹം നിറവേറ്റി ബന്ധുക്കൾ: വിചിത്ര സംഭവത്തിന്റെ വിശദാംശങ്ങൾ
ഭാര്യയുടെ പീഡനം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. പീറ്റര്‍ എന്ന യുവാവാണ് ഭാര്യ ഫീബെക്കെതിരെ (പിങ്കി) ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചതിനുശേഷം ജീവനൊടുക്കിയത്.’അച്ഛന്‍ എന്നോട് ക്ഷമിക്കണം. പിങ്കി എന്നെ കൊല്ലുകയാണ്. എന്റെ മരണമാണ് അവള്‍ ആഗ്രഹിക്കുന്നത്. മാനസികമായി തളര്‍ന്നു, ജോലി പോയി, […]