മൂന്നാറിൽ പോകുന്നവർ ഒന്നു ശ്രദ്ധിക്കൂ അവിടെ സഞ്ചാരികളുടെ ഈ ഇഷ്‌ടസ്ഥലത്തേക്ക് പോകാനാകില്ല

ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ അതിശൈത്യം തുടരുമ്പോൾ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ ഇരവികുളം ദേശീയോദ്യാനത്തേക്ക് ശനിയാഴ്ച മുതൽ പ്രവേശനമുണ്ടാകില്ല. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനെ തുടർന്നാണ് ഒന്ന് മുതൽ രണ്ട് മാസത്തേക്ക് ഇരവികുളം ദേശീയോദ്യാനം അടച്ചിടുന്നത്. ഉദ്യാനവും വിനോദസഞ്ചാര കേന്ദ്രമായ രാജമലയുമാണ് അടയ്ക്കുക. കഴിഞ്ഞ ഏതാനം ദിവസമായി വരയാടിൻ കുട്ടികളെ രാജമലയിലെ ഉദ്യാനത്തിലും പരിസരത്തും കണ്ടെത്തിയിരുന്നു.
വരയാടുകൾക്ക് സുരക്ഷിതമായ പ്രജനനകാലം ഉറപ്പാക്കുന്നതിനും കുഞ്ഞുങ്ങൾക്ക് സന്ദർശക സാന്നിദ്ധ്യംകൊണ്ട് ഉണ്ടാകാവുന്ന ബുദ്ധിമുട്ടികൾ ഒഴുവാക്കുന്നതിനുമാണ് ഉദ്യാനം അടച്ചിടുന്നത്. പ്രജനനകാത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷവും ഫെബ്രുവരി ഒന്നിന് അടച്ച് ഏപ്രിൽ ഒന്നിനാണ് തുറന്ന് പ്രവർത്തനമാരംഭിച്ചത്. ഈ വർഷത്തെ വരയാടുകളുടെ കണക്കെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ നല്ല തിരക്കായിരുന്നു ഇരവികുളം ദേശീയോദ്യാനത്തിൽ അനുഭവപ്പെട്ടിരുന്നത്. ദിവസവും ശരാശരി രണ്ടായിരം സഞ്ചാരികൾ ഇപ്പോൾ ഇവിടെയെത്തുന്നുണ്ട്. മൂന്നാറിൽ കഴിഞ്ഞ ദിവസം താപനില വീണ്ടും പൂജ്യത്തിലെത്തിയിരുന്നു. ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലാണ് രണ്ടു ദിവസമായി താപനില പൂജ്യത്തിലെത്തിയത് ദേവികുളം, സെവൻമല, നല്ലതണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയും സൈലന്റ് വാലിയിൽ, മാട്ടുപ്പെട്ടി എന്നി വിടങ്ങളിൽ രണ്ടു ഡിഗ്രി സെൽഷ്യസുമാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീണ നിലയിലാണ്. രണ്ടാഴ്ച മുമ്പും ചെണ്ടുവരയിൽ താപനില പൂജ്യം രേഖപ്പെടുത്തിയിരുന്നു. താപനില വീണ്ടും താഴ്ന്നതോടെ മൂന്നാറിൽ രാത്രിയിലും പുലർച്ചെയും ശക്തമായ തണുപ്പാണനുഭവപ്പെടുന്നത്.

One thought on “മൂന്നാറിൽ പോകുന്നവർ ഒന്നു ശ്രദ്ധിക്കൂ അവിടെ സഞ്ചാരികളുടെ ഈ ഇഷ്‌ടസ്ഥലത്തേക്ക് പോകാനാകില്ല

  1. Пътешествие до Гран Канария: почивка на мечтите, къде да отпочинете на острова.
    Гид за плажовете на Гран Канария: изберете идеалното място за слънчева баня.
    Гастрономичен тур на Гран Канария: опитайте местните деликатеси.
    Екскурзии на Гран Канария: открийте историята на острова.
    Почивка и спа на Гран Канария: насладете се на грижата за себе си.
    Семейна почивка на Гран Канария: отличен избор за цялото семейство.
    Почивка в Гран Канария с деца Почивка в Гран Канария с деца .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights