Advertisement

ഒരു കിലോയ്ക്ക് അഞ്ചുലക്ഷം: തൃശൂരിൽ കുങ്കുമപ്പൂവ് വിരിയിച്ച് വിസ്മയം തീർത്ത് ജെയിംസ് കാപ്പാനിയും കുടുംബവും

കശ്മീരിലെ കൊടുംതണുപ്പുള്ള മലനിരകളിൽ മാത്രം പൂക്കുന്ന, കിലോയ്ക്ക് അഞ്ചുലക്ഷത്തോളം രൂപ വിലമതിക്കുന്ന ‘ചുവന്ന സ്വർണ്ണം’ ഇനി തൃശൂരിന്റെ മണ്ണിലും സുലഭം. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തൃശൂർ പുത്തൂരിലെ വീടിനു മുകളിൽ തയ്യാറാക്കിയ ചെറിയൊരു മുറിയിൽ ലക്ഷങ്ങളുടെ കുങ്കുമപ്പൂവ് വിളയിച്ചെടുത്ത് വിസ്മയം തീർക്കുകയാണ് മുൻ പ്രവാസിയായ ജെയിംസ് കാപ്പാനിയും കുടുംബവും.ജെയിംസ്, ഭാര്യ ഷീജ, മക്കളായ അക്കിലാസ്, ഫെലിക്‌സ് എന്നിവരടങ്ങുന്ന കുടുംബം ‘ഓർഹ്യൂസ്’ എന്ന ബ്രാൻഡ് നാമത്തിലാണ് പരിശുദ്ധമായ കുങ്കുമപ്പൂവും ഇതിൽനിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കുന്നത്. വീടിന് മുകളിലുള്ള വെറും 150 ചതുരശ്ര അടിയുള്ള മുറിയിലാണ് ഈ അത്ഭുത കാർഷിക മുന്നേറ്റം സാധ്യമാക്കിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights