മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും തമിഴകത്തിന്റെ ശരത്കുമാറും ഒന്നിച്ചൊരു വേദിയിലെത്തിയപ്പോൾ ആരാധകർക്ക് ആവേശക്കാഴ്ചയായി. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ ഒരുക്കിയ പിരീഡ് ചിത്രം ‘പഴശ്ശിരാജ’യുടെ ഓർമകളായിരുന്നു ഇരുതാരങ്ങളെയും ഒന്നിച്ചു കണ്ടപ്പോൾ ആരാധകരുടെ മനസ്സിൽ തെളിഞ്ഞത്. മമ്മൂട്ടി പഴശ്ശിരാജയായെത്തിയപ്പോൾ പഴശ്ശിയുടെ വലംകൈ ആയ കുങ്കനായി വെള്ളിത്തിരയിൽ നിറഞ്ഞാടിയത് ശരത്കുമാർ ആയിരുന്നു.
കാവ്യ ഫിലിം കമ്പനിയുടെ പരിപാടിയിലാണ് ഇരുതാരങ്ങളും വർഷങ്ങൾക്കു ശേഷം ഒന്നിച്ചെത്തിയത്. വൈറ്റ് ആൻഡ് വൈറ്റിൽ സ്റ്റൈലിഷ് അവതാറിലായിരുന്നു മമ്മൂട്ടി. കംപ്ലീറ്റ് ബ്ലാക്ക് ഔട്ട്ഫിറ്റിൽ എത്തിയ ശരത്കുമാറും ആരാധക ശ്രദ്ധ നേടി. തിരക്കേറിയ കരിയറിനൊപ്പം ആരോഗ്യവും ഫിറ്റ്നസും കാത്തുസൂക്ഷിക്കുന്ന താരങ്ങൾ എല്ലാവർക്കും മാതൃകയാണെന്നായിരുന്നു ആരാധകരുടെ കമന്റ്. ‘ഐതിഹാസികമായ ഒരു പഴശ്ശിരാജാ ഫ്രെയിം’ എന്ന അടിക്കുറിപ്പോടെയാണ് ഇരുതാരങ്ങളുടെയും ഒന്നിച്ചുള്ള വിഡിയോ പ്രചരിക്കുന്നത്. 2009ലാണ് പഴശ്ശിരാജ പുറത്തിറങ്ങിയത്. 17 വർഷങ്ങൾക്കിപ്പുറവും താരങ്ങൾക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് ആരാധകരുടെ കമന്റ്.


















Leave a Reply