എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ പരിധിവിട്ടുള്ള ആഘോഷ പരിപാടികള്‍ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്റ്റർ എസ് ഷാനവാസിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്കും ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്റ്റർമാർക്കും നിർദേശം അയക്കും. […]