Advertisement

ദുബായിലുള്ളവർക്ക് ഇനി സ്വർണ്ണപ്പാതയിലൂടെ നടക്കാം; അവസരമൊരുക്കി ദുബായ് ഗോൾഡ് ഡിസ്ട്രിക്ട്

സന്ദർശകർക്ക് 24 കാരറ്റ് സ്വർണം പതിച്ച പാതയിലൂടെ നടക്കാൻ അവസരമൊരുക്കുന്ന പുതിയ വിനോദസഞ്ചാര പദ്ധതിയുമായി ദുബായ് ഗോൾഡ് ഡിസ്ട്രിക്ട്. ലോകത്തിലെ ആദ്യത്തേതും ഏറ്റവും നീളമേറിയതുമായ സ്വർണപ്പാതയെന്ന് അവകാശപ്പെടുന്ന ഈ പദ്ധതി 2026 അവസാനത്തോടെ തുറക്കാനാണ് പദ്ധതിയിടുന്നതെന്ന് അധികൃതർ പറഞ്ഞു. അടുത്ത രണ്ട് മാസത്തിനുള്ളിൽ തന്നെ പാത സന്ദർശകർക്കായി തുറന്നേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. ദുബായുടെ വിനോദസഞ്ചാര മേഖലയ്ക്കും ആഗോള സ്വർണ, ആഭരണ വ്യാപാര കേന്ദ്രമെന്ന നിലയ്ക്കുമുള്ള പ്രാധാന്യം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യംദുബായ് ഗോൾഡ് ഡിസ്ട്രിക്ടിലെ കൊമേഴ്‌സ്യൽ വിഭാഗം സീനിയർ ഡയറക്ടർ റാഷിദ് അൽ ഹർമൂദിയാണ് പദ്ധതിയുടെ വിശദാംശങ്ങൾ പറഞ്ഞിട്ടുള്ളത്. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഗോൾഡ് ഡിസ്ട്രിക്ടിനുള്ളിൽ സ്വർണപ്പാതയിലൂടെ നടക്കാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് എമാറാത്ത് അൽ യൂം (Emarat Al Youm) പറഞ്ഞു. ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിൽ സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട കൂടുതൽ വികസന പദ്ധതികളും പുരോഗമിക്കുകയാണ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സ്വർണ, ആഭരണ വ്യാപാര പ്രദർശന കേന്ദ്രമായി മാറാൻ ലക്ഷ്യമിടുന്ന പുതിയ എക്സിബിഷൻ സ്പേസും ഇവിടെ ഒരുക്കുന്നുണ്ട്.2026ന്റെ തുടക്കം മുതൽ ഡിസ്ട്രിക്ടിൽ പ്രവർത്തനം ആരംഭിച്ച മൊത്തവ്യാപാര സ്വർണ വ്യാപാര ഓഫീസുകളുടെ എണ്ണത്തിൽ 20 ശതമാനം വർധനയുണ്ടായതായി റാഷിദ് അൽ ഹർമൂദി അറിയിച്ചു. സ്വർണം, ആഭരണങ്ങൾ, വിലപിടിപ്പുള്ള കല്ലുകൾ, ആഡംബര വാച്ചുകൾ എന്നിവ വിൽക്കുന്ന പുതിയ കടകളുടെ എണ്ണത്തിലും ഇതേ കാലയളവിൽ 15 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് കൂടുതൽ ഓഫീസുകളും റീട്ടെയിൽ ഇടങ്ങളും ഒരുക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങളും തുടരുകയാണ്. അടുത്ത വർഷം ഡിസ്ട്രിക്ടിലേക്ക് മാറിയെത്തുന്ന കമ്പനികളുടെ എണ്ണത്തിൽ 10 മുതൽ 20 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights