എമ്പുരാന്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ഒപ്പം കരിയറിലെ വിജയ പരാജയങ്ങളെ കുറിച്ചും അതിനെ താന്‍ ഹാന്‍ഡില്‍ ചെയ്യുന്ന രീതിയെ കുറിച്ചുമൊക്കെ പൃഥ്വി സംസാരിക്കുന്നുണ്ട്.
എപ്പോഴും പരാജയത്തേക്കാള്‍ വിജയം കൈകാര്യം ചെയ്യുക എന്നതാണ് ബുദ്ധിമുട്ടേറിയ കാര്യമെന്നും പൃഥ്വി പറയുന്നു.
എമ്പുരാന്‍ ഒരു ഗംഭീര വിജയമായാല്‍ തൊട്ടടുത്ത ദിവസം താന്‍ ചെയ്യുന്ന കാര്യം എന്തായിരിക്കുമെന്നും പൃഥ്വി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഞാന്‍ എല്ലായ്‌പ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. വിജയത്തേയും പരാജയത്തേയും ഒരുപോലെ കാണാനും പരിഗണിക്കാനും സാധിക്കണം എന്നതാണ് അത്.
എനിക്ക് വലിയ വിജയങ്ങള്‍ ലഭിക്കുമ്പോള്‍ എനിക്ക് ഒരു പാര്‍ട്ടിയൊക്കെ വെച്ച് ആ വിജയം ആഘോഷിക്കാം. സക്‌സസ് സെലിബ്രേഷനുകള്‍ നടത്താം. എന്നാല്‍ അടുത്ത ദിവസം മുതല്‍ ഞാന്‍ എന്റെ സ്‌പേസിലേക്ക് മടങ്ങണം.
ഒരു മാസം ഒരു സിനിമയുടെ വിജയം ആഘോഷിക്കുന്ന ആളല്ല ഞാന്‍. വളരെക്കാലം ആ ആഘോഷം മനസില്‍കൊണ്ട് നടക്കുന്ന ആളല്ല. എമ്പുരാന്‍ മാര്‍ച്ച് 27 ന് റിലീസായി അതൊരു ഗ്രാന്‍ഡ് സക്‌സസ് ആയാല്‍ ഞാന്‍ ദൈവത്തിന് നന്ദി പറയും.
വലിയ വിജയം തന്നതില്‍ ഞാന്‍ സന്തോഷിക്കും. ഞാന്‍ എന്റെ ക്രൂവിനെ കാണും, അവരുമായി ഭക്ഷണം കഴിക്കും. എന്നാല്‍ മാര്‍ച്ച് 29 ന് അടുത്ത സിനിമയുടെ ഷൂട്ടിന് ഞാന്‍ ജോയിന്‍ ചെയ്തിരിക്കും.