തൃശൂരില്: ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്ന് ജീവനൊടുക്കാന് ശ്രമിച്ച് യുവാവ്. തൃശൂര് വലപ്പാടാണ് സംഭവം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുതരാവസ്ഥയില് ചികിത്സയിലാണ്. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകന് ദക്ഷിനെയും കൊലപ്പെടുത്തിയത്.
ഇന്ന് അര്ദ്ധരാത്രിയോടെയായിരുന്നു സംഭവം. വിസ്മയയുടെ കരച്ചില് കേട്ടെത്തിയ സഹോദരന് മുറിയുടെ വാതില് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറുത്ത നിലയില് കണ്ടെത്തിയത്.
വിസ്മയയെ ആക്രമിച്ച ശേഷം വിജേഷ് മകനെയും കൊണ്ട് മറ്റൊരു മുറിയില് കയറി വാതിലടച്ചു. തുടര്ന്ന് നാലര വയസുള്ള മകനെയും കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സ്വയം കഴുത്ത് മുറിച്ചു. കഴുത്ത് മുറിച്ച് ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.






















Leave a Reply