Advertisement

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്ടോബർ 17ന്

ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ നഴ്സിങ് കോഴ്സുകളിൽ അഡ്മിഷൻ നേടാൻ അവസരം. ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി (GNM) കോഴ്സിലെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള നഴ്സിങ് സ്ഥാപനങ്ങളിലെ ഓക്‌സിലറി നഴ്സിങ് ആൻഡ് മിഡ്‌വൈഫറി (ANM) കോഴ്സിലെയും ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നടത്തും.ഒക്ടോബർ 17നാണ് അലോട്ട്‌മെന്റ് നിശ്ചയിച്ചിരിക്കുന്നത്.ഈ കോഴ്സുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ ഓപ്ഷനുകൾ നൽകാൻ ഇതിലൂടെ അവസരം ലഭിക്കും. എൽബിഎസ് സെന്റർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഒക്ടോബർ 14 മുതൽ 16 വരെ ഓൺലൈനായി പുതിയ കോഴ്സ്, കോളേജ് ഓപ്ഷനുകൾ സമർപ്പിക്കാം.

അപേക്ഷകര്‍ ഔദ്യോഗിക വെബ്സൈറ്റായ www.lbscentre.kerala.gov.in സന്ദര്‍ശിച്ച് ലഭ്യമായ നിര്‍ദേശങ്ങള്‍ പരിശോധിച്ച ശേഷം ഓപ്ഷനുകള്‍ നല്‍കണം. മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ സ്പെഷ്യല്‍ അലോട്ട്മെന്റിനായി പരിഗണിക്കില്ല. അതിനാല്‍ താല്‍പര്യമുള്ള കോഴ്‌സുകളും കോളേജുകളും ഉള്‍പ്പെടുത്തി അപേക്ഷകര്‍ പുതിയ ഓപ്ഷനുകള്‍ സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്.

അലോട്ട്മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നതിനും അപേക്ഷകര്‍ക്ക് എല്‍ബിഎസ് സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും 0471-2324396, 2560361, 2560362, 2560363, 2560364 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights