കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകരാകാന്‍ ലക്ഷ്യമിടുന്നവര്‍ക്ക് കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (K-TET) ഇപ്പോള്‍ അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പരീക്ഷ ഭവന്‍ പുറത്തിറക്കി. അപേക്ഷകള്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 03 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദര്‍ശിക്കുക
https://ktet.kerala.gov.in/downloads/sep2026/K-TET%20September%202026-Notification.pdf
ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് K-TET. ഭാഷാ അധ്യാപകര്‍, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, ഫിസിക്കല്‍ എജുക്കേഷന്‍ തുടങ്ങിയ സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്കും ബന്ധപ്പെട്ട വിഭാഗത്തില്‍ K-TET ആവശ്യമാണ്.
നാല് വിഭാഗങ്ങളിലായി പരീക്ഷ നടക്കുന്നത്
Category 1 – ലോവര്‍ പ്രൈമറി അധ്യാപകര്‍ക്ക്
Category 2 – അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക്
Category 3 – ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക്
Category 4 – ഭാഷാ അധ്യാപകര്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍, ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകര്‍ എന്നിവര്‍ക്ക്
യോഗ്യത
Category 1ന് നിശ്ചിത മാര്‍ക്കോടെയുള്ള ഹയര്‍ സെക്കന്‍ഡറി യോഗ്യതയ്‌ക്കൊപ്പം D.El.Ed, B.El.Ed തുടങ്ങിയ അംഗീകൃത അധ്യാപക പരിശീലന യോഗ്യതകളില്‍ ഒന്ന് ആവശ്യമാണ്.
Category 2ന് സാധാരണയായി ബിരുദവും B.Ed യോഗ്യതയും ആവശ്യമാണ്. B.El.Ed, BA.Ed, B.Sc.Ed തുടങ്ങിയ അംഗീകൃത യോഗ്യതകളുള്ളവര്‍ക്കും നിശ്ചിത വ്യവസ്ഥകള്‍ പ്രകാരം അപേക്ഷിക്കാം.
Category 3ന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം/ബിരുദാനന്തര ബിരുദവും B.Ed, M.Sc.Ed തുടങ്ങിയ അംഗീകൃത അധ്യാപക പരിശീലന യോഗ്യതയും ആവശ്യമാണ്.
Category 4ല്‍ ഭാഷാ അധ്യാപകര്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍, ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകര്‍ എന്നിവര്‍ക്കുള്ള ബന്ധപ്പെട്ട യോഗ്യതകളാണ് ബാധകം.
ഓരോ വിഭാഗത്തിന്റെയും കൃത്യമായ യോഗ്യതകള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ പരിശോധിച്ച ശേഷം അപേക്ഷിക്കുന്നതാണ് ഉചിതം.
പ്രധാന തീയതികള്‍
സെപ്റ്റംബര്‍ 23 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. ഒക്ടോബര്‍ 3 ആണ് അപേക്ഷിക്കാനും പരീക്ഷാഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി. ഹാള്‍ടിക്കറ്റ് നവംബര്‍ 4 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. Category 1, Category 2 പരീക്ഷകള്‍ നവംബര്‍ 14നും Category 3, Category 4 പരീക്ഷകള്‍ നവംബര്‍ 15നും നടക്കും.
പരീക്ഷാഫീസ്
പൊതുവിഭാഗം ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങള്‍ക്ക് 500 രൂപ ആണ് പരീക്ഷാഫീസ്. SC, ST, ഭിന്നശേഷിക്കാര്‍ക്ക് 250 രൂപ ആണ് ഫീസ്.
യോഗ്യത നേടാന്‍
പൊതുവിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് 60 ശതമാനം അഥവാ 90 മാര്‍ക്ക് നേടണം. SC, ST, OBC, OEC വിഭാഗങ്ങള്‍ക്ക് 55 ശതമാനം അഥവാ 82 മാര്‍ക്ക് ആണ് യോഗ്യതാ പരിധി. ഭിന്നശേഷിക്കാര്‍ക്ക് 50 ശതമാനം അഥവാ 75 മാര്‍ക്ക് നേടണം.
എങ്ങനെ അപേക്ഷിക്കാം?
K-TETയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ച് New Registration തിരഞ്ഞെടുക്കണം. വ്യക്തിഗത വിവരങ്ങള്‍, വിദ്യാഭ്യാസ യോഗ്യത, വിഭാഗം എന്നിവ രേഖപ്പെടുത്തി ആവശ്യമായ ഫോട്ടോ ഉള്‍പ്പെടെയുള്ള രേഖകള്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് ഓണ്‍ലൈനായി പരീക്ഷാഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷയുടെ അന്തിമ പ്രിന്റൗട്ടും ഫീസ് ഇടപാട് വിവരങ്ങളും സൂക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടോ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളോ പരീക്ഷാഭവനിലേക്ക് അയയ്‌ക്കേണ്ടതില്ല.
ഔദ്യോഗിക വെബ്‌സൈറ്റ്: ktet.kerala.gov.in





