നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

ഇന്ത്യൻ റെയിൽവേ പാരാമെഡിക്കൽ വിഭാഗത്തിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അകെ 560 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ ഒഴിവുകൾ നഴ്സ് തസ്തികയിലാണ്. അപേക്ഷകൾ ഓൺലൈൻ വഴി ഒക്ടോബർ 14 വരെ സമർപ്പിക്കാം.

തസ്തികയും യോഗ്യതയും

1. നഴ്സിംഗ് സൂപ്രണ്ടന്റ്

  • ഒഴിവ് – 365 ഒഴിവ്
  • യോഗ്യത: ജനറൽ നഴ്‌സ് ആൻഡ് മിഡ്‌വൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ B.Sc നഴ്സിംഗ്.
  • പ്രാരംഭ ശമ്പളം: 44,900 രൂപ
  • പ്രായം: 20–40 വയസ്സ്

2. ഡയാലിസിസ് ടെക്നീഷ്യൻ

  • ഒഴിവ് – 1
  • യോഗ്യത: B.Sc + ഹീമോഡയാലിസിസിൽ ഡിപ്ലോമ അല്ലെങ്കിൽ 2 വർഷത്തെ ഹീമോഡയാലിസിസ് പരിചയം. ബന്ധപ്പെട്ട B.Sc യോഗ്യതകളും പരിഗണിക്കും.
  • പ്രാരംഭ ശമ്പളം: 35,400 രൂപ
  • പ്രായം: 20–33 വയസ്സ്

    അപേക്ഷ സമര്‍പ്പിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

    https://www.rrbapply.gov.in/#/auth/home

    3. ഹെല്‍ത്ത് ആന്‍ഡ് മലേറിയ ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II

    ഒഴിവ് – 43

    യോഗ്യത: കെമിസ്ട്രി വിഷയത്തോടെ B.Sc + 1 വര്‍ഷത്തെ ഹെല്‍ത്ത്/സാനിറ്ററി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ.

    പ്രാരംഭ ശമ്പളം: 35,400 രൂപ

    പ്രായം: 18-33 വയസ്സ്

    4. ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് തെറാപ്പിസ്റ്റ്

    ഒഴിവ് -1

    യോഗ്യത: BASLP ബിരുദം, RCI രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.

    പ്രാരംഭ ശമ്പളം: 35,400 രൂപ

    പ്രായം: 21-30 വയസ്സ്

    5. ഫാര്‍മസിസ്റ്റ് (എന്‍ട്രി ഗ്രേഡ്)

    ഒഴിവ്-118

    യോഗ്യത: B.Pharm അല്ലെങ്കില്‍ Pharm.D, Pharmacy Act പ്രകാരം ഫാര്‍മസിസ്റ്റായി രജിസ്‌ട്രേഷന്‍.

    പ്രാരംഭ ശമ്പളം: 29,200 രൂപ

    പ്രായം: 20-35 വയസ്സ്

    6. റേഡിയോഗ്രാഫര്‍ എക്‌സ്-റേ ടെക്‌നീഷ്യന്‍

    ഒഴിവ്- 25

    യോഗ്യത: 10+2-ല്‍ ഫിസിക്‌സ്, കെമിസ്ട്രി + റേഡിയോഗ്രാഫി/എക്‌സ്-റേ ടെക്‌നീഷ്യന്‍/റേഡിയോഡയഗ്‌നോസിസ് ടെക്‌നോളജിയില്‍ 2 വര്‍ഷത്തെ ഡിപ്ലോമ.

    പ്രാരംഭ ശമ്പളം: 29,200 രൂപ

    പ്രായം: 19-33 വയസ്സ്

    7. ഇ.സി.ജി ടെക്‌നീഷ്യന്‍

    ഒഴിവ് – 4

    യോഗ്യത: 10+2 അല്ലെങ്കില്‍ സയന്‍സ് ബിരുദം + ECG ലബോറട്ടറി ടെക്‌നോളജി/കാര്‍ഡിയോളജി മേഖലയില്‍ കുറഞ്ഞത് 1 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി.

    പ്രാരംഭ ശമ്പളം: 25,500 രൂപ

    പ്രായം: 18-33 വയസ്സ്

    8. ഒപ്‌റ്റോമെട്രിസ്റ്റ്

    ഒഴിവ്- 2

    യോഗ്യത: B.Sc ഒപ്‌റ്റോമെട്രി അല്ലെങ്കില്‍ 3-4 വര്‍ഷത്തെ ഒഫ്താല്‍മിക് ടെക്‌നീഷ്യന്‍ ഡിപ്ലോമ + ബന്ധപ്പെട്ട കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

    പ്രാരംഭ ശമ്പളം: 25,500 രൂപ

    പ്രായം: 18-33 വയസ്സ്

    9. ലാബ് അസിസ്റ്റന്റ് ഗ്രേഡ് II

    ഒഴിവ്- 31

    യോഗ്യത: സയന്‍സ് വിഷയങ്ങളോടെ 12-ാം ക്ലാസ് + DMLT അല്ലെങ്കില്‍ കുറഞ്ഞത് 1 വര്‍ഷത്തെ തുല്യ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. B.Sc മെഡിക്കല്‍ ലാബ് ടെക്‌നോളജിയും പരിഗണിക്കും.

    പ്രാരംഭ ശമ്പളം: 21,700 രൂപ

    പ്രായം: 18-33 വയസ്സ്

    ശമ്പള സ്‌കെയില്‍

    ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള ശമ്പളമാകും നിയമനം ലഭിക്കുന്നവര്‍ക്ക് ലഭിക്കുക. പേ ലെവല്‍ 3 മുതല്‍ പേ ലെവല്‍ 7 വരെയുള്ള (Pay Level 3 to Pay Level 7) ശമ്പള ഘടനയാണ് തസ്തികകള്‍ക്ക് നല്‍കിയിരിക്കുന്നത്.

    കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദര്‍ശിക്കുക.

    https://www.rrbapply.gov.in/assets/forms/CEN_05_2026_PM.pdf

     

     

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights