കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (SI-MET) യുടെ കീഴിലുള്ള വിവിധ നഴ്സിങ് കോളജുകളിൽ നിരവധി ഒഴിവുകൾ. ഹെൽപ്പർ, ഡ്രൈവർ, ലൈബ്രറി അറ്റൻഡന്റ്, സീനിയർ സൂപ്രണ്ട്, പ്രിൻസിപ്പൽ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ ലക്ചറർ, ലക്ചറർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. എല്ലാ തസ്തികകളുടെയും കരാർ കാലാവധി ഒരു വർഷമാണ്. ഉദ്യോഗാർഥിയുടെ പ്രവർത്തനം വിലയിരുത്തി കരാർ പുതുക്കും. വിശദമായി പരിശോധിക്കാം.
സി- മെറ്റ് നഴ്‌സിങ് കോളേജ് പള്ളുരുത്തി (എറണാകുളം)
ഡ്രൈവര്‍ – 1 ഒഴിവ്
പത്താം ക്ലാസ്, ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്, 10 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയം (അതില്‍ 5 വര്‍ഷം ഹെവി വാഹനം), പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്.
ശമ്പളം: ?20,065
ഹെല്‍പ്പര്‍ – 1 ഒഴിവ്
യോഗ്യത: ഏഴാം ക്ലാസ്
ശമ്പളം: ?18,390
എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാം.
https://simet.in/notification-for-the-post-of-bus-driver-helper-at-si-met-palluruthy/
സി- മെറ്റ് നഴ്‌സിങ് കോളേജ് ഉദുമ (കാസര്‍ഗോഡ്)
ഹെല്‍പ്പര്‍ – 1 ഒഴിവ്
യോഗ്യത: ഏഴാം ക്ലാസ് പാസ്
ശമ്പളം: ?18,390
കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാം.
https://simet.in/notification-for-the-post-of-helper-at-si-met-uduma/
സി-മെറ്റ് നഴ്‌സിങ് കോളേജ് മുട്ടത്തറ (തിരുവനന്തപുരം)
ലൈബ്രറി അറ്റന്‍ഡന്റ് – 1 ഒഴിവ്
യോഗ്യത: പ്ലസ് ടു
ശമ്പളം: ?18,390
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാം.
https://simet.in/notification-for-post-of-library-attendant-at-si-met-muttathara/
സീനിയര്‍ സൂപ്രണ്ട്
സര്‍ക്കാര്‍/പൊതുമേഖല/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച സീനിയര്‍ സൂപ്രണ്ടോ അതിന് മുകളിലുള്ള ഉദ്യോഗസ്ഥരോ അപേക്ഷിക്കാം.
ഡിഗ്രിയും കംപ്യുട്ടര്‍ പരിജ്ഞാനവും നിര്‍ബന്ധം.
പര്‍ച്ചേസ്, അക്കൗണ്ട്‌സ്, ബഡ്ജറ്റിംഗ്, ഓഡിറ്റ് മേഖലകളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പരമാവധി പ്രായം: 59 വയസ്.
ശമ്പളം: ?30,995.
https://simet.in/notification-for-the-post-of-senior-superintendent-2/
ഫാക്കല്‍റ്റി ഒഴിവുകള്‍
അസിസ്റ്റന്റ് പ്രൊഫസര്‍ – എം.എസ്സി നഴ്‌സിങ്, 3 വര്‍ഷത്തെ അധ്യാപന പരിചയം, ശമ്പളം ?33,320.
സീനിയര്‍ ലക്ചറര്‍ – എം.എസ്സി നഴ്‌സിങ്, 2 വര്‍ഷത്തെ അധ്യാപന പരിചയം, ശമ്പളം ?33,320.
ലക്ചറര്‍ – എം.എസ്സി നഴ്‌സിങ്, ശമ്പളം ?32,450.
ഒഴിവുകള്‍: പള്ളുരുത്തി, മലമ്പുഴ, ഉദുമ, കോന്നി, ധര്‍മ്മടം, തളിപ്പറമ്പ, താനൂര്‍ നഴ്‌സിങ് കോളേജുകള്‍.
https://simet.in/notification-for-the-post-of-assistant-professor-senior-lecturer-and-lecturer/
പ്രിന്‍സിപ്പല്‍
എം.എസ്സി നഴ്‌സിങ്.
ആകെ 15 വര്‍ഷത്തെ പ്രവൃത്തിപരിചയം, അതില്‍ 12 വര്‍ഷം അധ്യാപന പരിചയവും കോളേജ് തലത്തില്‍ കുറഞ്ഞത് 10 വര്‍ഷവും ഉണ്ടായിരിക്കണം.
പി.എച്ച്.ഡി നഴ്‌സിങ്, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ എന്നിവ അഭികാമ്യം.
പരമാവധി പ്രായം: 58 വയസ്.
ശമ്പളം: ?90,000.
https://simet.in/notification-for-the-post-of-principal-3/
അപേക്ഷിക്കേണ്ട വിധം
SI-METയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.simet.in ല്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട വിലാസത്തില്‍ തപാല്‍ മുഖേന അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനങ്ങള്‍ സന്ദര്‍ശിക്കുക.









