മലപ്പുറം പൂക്കോട്ടുംപാടം ടി കെ കോളനിയിൽ മലവെള്ളപ്പാച്ചില്‍; ഒരാള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം ടി കെ കോളനിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ക്ക് ദാരുണാന്ത്യം. നാല് പേരാണ് ഒഴുക്കില്‍ പെട്ടത്. രണ്ട് പേരെ രക്ഷപെടുത്തി. ഒരു സ്ത്രീയ്ക്കായി തെരച്ചിൽ ഊർജിതമാക്കി. നിലമ്പൂരില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ശക്തമായ മഴയെ തുടര്‍ന്ന് പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ സ്ത്രീ പ്രദേശവാശിയാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights