സീതാദേവി ലവ-കുശ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ സഹസ്രകലശം

Advertisements
Advertisements

പുല്പള്ളി : സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ സഹസ്രകലശം ഏപ്രിൽ 25 മുതൽ 30വരെ നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 25-ന് വൈകുന്നേരം 5.30-ന് ആചാര്യൻമാരെ വിധിയാംവണ്ണം സ്വീകരിച്ച് കർമങ്ങളുടെ അധികാരികളായി നിയോഗിക്കുന്ന ആചാര്യവരണം ചടങ്ങുകളോടെയാണ് തുടക്കം.

Advertisements

 

തുടർന്ന് താന്ത്രികകർമങ്ങളും രാത്രി ഏഴിന് നൃത്തനൃത്യങ്ങളുമുണ്ടാകും. 26-ന് രാവിലെമുതൽ വിശേഷാൽപൂജകൾ, താന്ത്രിക കർമങ്ങൾ, 11-ന് ഭഗവതിസേവ, വൈകുന്നേരം 5.30-ന് മുളപൂജ, ഭഗവതിസേവ, രാത്രി ഏഴിന് ചാക്യാർകൂത്ത്, ലഘുഭക്ഷണം. 27-ന് രാവിലെമുതൽ വിശേഷാൽപൂജകൾ, താന്ത്രികകർമങ്ങൾ, രാത്രി ഏഴിന് ഓട്ടൻതുള്ളൽ. 28-ന് രാവിലെമുതൽ വിശേഷാൽപൂജകൾ, താന്ത്രിക കർമങ്ങൾ, വൈകുന്നേരം ഭഗവതിസേവ, രാത്രി ഏഴിന് കഥകളി. 29-ന് രാവിലെമുതൽ വിശേഷാൽപൂജകൾ, താന്ത്രികകർമങ്ങൾ, ജീവകലശപൂജ, വൈകുന്നേരം 5.30-ന് ബ്രഹ്മകലശപൂജ. പ്രധാനദിവസമായ 30-ന് രാവിലെമുതൽ താന്ത്രികകർമങ്ങൾ, രത്‌നന്യാസം, സ്വർണന്യാസം, 7.10 മുതൽ ഒൻപതുവരെയുള്ള മുഹൂർത്തത്തിൽ ദേവീപ്രതിഷ്ഠ, ജീവകലശാഭിഷേകം, ഉപദേവ പ്രതിഷ്ഠകൾ, താഴികക്കുടം പ്രതിഷ്ഠ, ബ്രഹ്‌മകലശാഭിഷേകം, തുടർന്ന് പ്രസാദ ഊട്ട് എന്നിവയുണ്ടാകും. ചടങ്ങുകൾക്ക് തന്ത്രി മഴുവന്നൂർ തെക്കെയില്ലത്ത് ഡോ. എം. ഗോവിന്ദരാജ് എമ്പ്രാന്തിരി മുഖ്യകാർമികത്വം വഹിക്കും.

 

അഷ്ടബന്ധനവീകരണ സഹസ്രകലശത്തിന്റെ ഭാഗമായി നടത്തുന്ന വിശേഷാൽപൂജകളിൽ വഴിപാടുകൾ ഭക്തജനങ്ങൾക്ക് മുൻകൂട്ടി ബുക്കുചെയ്യാവുന്നതാണ്. വയനാട്ടിൽത്തന്നെ സഹസ്രകലശം നടക്കുന്നത് അപൂർവമായാണെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു. പുല്പള്ളി മുരിക്കന്മാർ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻനായർ, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ സി. വിജേഷ്, കലശകമ്മിറ്റി പ്രസിഡന്റ് വിജയൻ കുടിലിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisements

 

 

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights