*സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികളടക്കം അഞ്ചുപേർ മരിച്ചു.*
ജിദ്ദ: അൽ ഉലയിൽ ബുധനാഴചയുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികളടക്കം അഞ്ചു പേർ മരിച്ചു. മദീനയിൽ നിന്നെത്തിയ വയനാട് കൽപറ്റ സ്വദേശികളായ അഖിൽ അലക്സ് (28), ടീന ബിജു (27) എന്നിവരാണ് മരിച്ചത്.
മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.
മദീനയിലെ കാർഡിയാക് സെൻ്ററിൽനിന്ന് അൽ ഉല സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്.
വയനാട് കൽപറ്റ സ്വദേശിയായ അലക്സ് ഈയിടെയാണ് മദീനയിൽ സന്ദർശനത്തിനായി എത്തിയത്. മദീന കാർഡിയാക് സെന്ററിൽ രണ്ടു വർഷമായി നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു ടീന ബിജു. നടവയൽ സ്വദേശിയായ കരിക്കൂട്ടത്തിൽ ബിജു-നിസി ജോസഫ് ദമ്പദികളുടെ മകളാണ് ടീന.
സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികളടക്കം അഞ്ചുപേർ മരിച്ചു.*
