നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ (NIC) വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. സയന്റിഫിക് /ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ അകെ 376 ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിങ് ബിരുദം മുതൽ യോഗ്യതയുള്ളവർക്കാണ് അവസരം. എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കില്ല. ഗേറ്റ് (GATE)സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷകൾ സെപ്റ്റംബർ 1 മുതൽ 30 വരെ സമർപ്പിക്കാം.
ഒഴിവുകൾ
- കംപ്യുട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി: 300 ഒഴിവുകൾ.
- ഡാറ്റാ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: 50 ഒഴിവുകൾ.
- ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് : 26 ഒഴിവുകൾ.
യോഗ്യത
- ബന്ധപ്പെട്ട വിഷയങ്ങളിൽ M.Sc. / MS / MCA / B.E. / B.Tech പാസ്സായിരിക്കണം.
- 2024, 2025, അല്ലെങ്കിൽ 2026 വർഷങ്ങളിലെ സാധുവായ GATE സ്കോർ നിർബന്ധമാണ് (പേപ്പർ കോഡുകൾ: CS / EC / DA).
- ഈ തസ്തികയ്ക്കും യാതൊരുവിധ മുൻപരിചയവും ആവശ്യമില്ല.
പ്രായപരിധി
2026 സെപ്റ്റംബർ 30 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
- UR/EWS: 30 വയസ്സ്
- OBC (NCL): 33 വയസ്സ്
- SC/ST: 35 വയസ്സ്
- PwBD: 40 വയസ്സ് വരെ
അപേക്ഷാ ഫീസ്
- UR / OBC / EWS: 800 രൂപ
- SC / ST / ഭിന്നശേഷിക്കാർ / സ്ത്രീകൾ: ഫീസ് ഇല്ല
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളം 35,400 രൂപ ലഭിക്കും. ഇതിനോടൊപ്പം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റ് അലവൻസുകളും ചേർത്ത് തുടക്കത്തിൽ പ്രതിമാസം ഏകദേശം 55,000 – 65,000 രൂപ വരെ ശമ്പളമായി ലഭിക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയ
- NIC പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി ആവശ്യമായ യോഗ്യതകൾ പാലിക്കുന്നതുമായ ഉദ്യോഗാർഥികളെയാണ് തുടർ നടപടികൾക്കായി പരിഗണിക്കുക.
- ഓരോ വിഭാഗത്തിനും പ്രത്യേകം കാറ്റഗറി അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. GATE 2024, 2025, 2026 സ്കോറുകൾക്ക് തുല്യ പരിഗണന നൽകും.
- ഉദ്യോഗാർഥികൾക്ക് യോഗ്യമായ വർഷങ്ങളിൽ നേടിയ GATE സ്കോറുകളിൽ നിന്ന് മികച്ച ഒരു സ്കോർ മാത്രമാണ് സമർപ്പിക്കേണ്ടത്.
- മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികളെ രേഖാ പരിശോധനയ്ക്ക് ക്ഷണിക്കും. ഒറിജിനൽ രേഖകളുമായി നിർബന്ധമായും ഹാജരാകണം.
- ഡൽഹിയിലോ അധികാരികൾ തീരുമാനിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തോ/അംഗീകരിച്ച രീതിയിലോ ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്താം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദര്‍ശിക്കുക.
https://recruitment.nic.in/DetailedSTA.pdf
അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്ക്.
https://recruitment.nic.in/









