വരുന്നു… 12,000+ ബാങ്ക് ഒഴിവുകൾ; ബിരുദം മതി, പ്രവൃത്തി പരിചയം വേണ്ട !

ബാങ്കിങ് മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് വൻ അവസരം വരുന്നു. ഗ്രാമീണ ബാങ്കുകളിലെ ഓഫീസർ, ക്ലർക്ക് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ലഘു വിജ്ഞാപനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) പുറത്തിറക്കി. 12,000-ത്തിലധികം ഒഴിവുകളാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 21.

തസ്തികയും മറ്റ് വിവരങ്ങളും

1. ഓഫീസ് അസിസ്റ്റന്റ്

  • പ്രായപരിധി: 18 മുതൽ 28 വയസ്സ് വരെ.
  • വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം (Degree).
  • അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിയണം.
  • കംപ്യുട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
  • പ്രവൃത്തിപരിചയം ആവശ്യമില്ല

 

2. ഓഫീസർ (സ്കെയിൽ-I)

  • പ്രായപരിധി: 18 മുതൽ 30 വയസ്സ് വരെ.
  • വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം (Degree).
  • മുൻഗണന ലഭിക്കുന്നവർ: അഗ്രികൾച്ചർ, ഐടി, ലോ, ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങൾ പഠിച്ചവർക്ക് മുൻഗണന ലഭിക്കും.
  • അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിയണം.
  • പ്രവൃത്തിപരിചയം ആവശ്യമില്ല
  • 3. ഓഫീസർ (സ്കെയിൽ-II)

    • പ്രായപരിധി: 21 മുതൽ 32 വയസ്സ് വരെ.
    • വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ ബിരുദം പാസായിക്കണം.
    • പ്രവൃത്തിപരിചയം: ഒരു ബാങ്കിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിലോ ഓഫീസറായി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
    • 4.ഓഫീസർ (സ്കെയിൽ-II)

      • പ്രായപരിധി: 21 മുതൽ 32 വയസ്സ് വരെ.
      • വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിലെ പ്രൊഫഷണൽ ബിരുദം.
      • ഐടി (IT) തസ്തികയ്ക്ക് B.Tech/BE, നിയമം (Law) തസ്തികയ്ക്ക് LLB, ഫിനാൻസ് തസ്തികയ്ക്ക് ചാർട്ടേഡ് അക്കൗണ്ടന്റ് (CA), മാർക്കറ്റിംഗിന് MBA.
      • പ്രവൃത്തിപരിചയം: അതത് മേഖലകളിൽ 1 മുതൽ 2 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
      • 5. ഓഫീസർ (സ്കെയിൽ-III)
        • പ്രായപരിധി: 21 മുതൽ 40 വയസ്സ് വരെ.
        • വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ പാസ്സായ ബിരുദം.
        • പ്രവൃത്തിപരിചയം: ബാങ്കിലോ ധനകാര്യ സ്ഥാപനങ്ങളിലോ ഓഫീസറായി കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

          തെരഞ്ഞെടുപ്പ് പ്രക്രിയ

          ഓഫീസ് അസിസ്റ്റന്റ് (Clerk): രണ്ട് ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷ. പ്രിലിമിനറി പരീക്ഷയും (Prelims) അതിൽ പാസ്സാകുന്നവർക്ക് മെയിൻ പരീക്ഷയും (Mains) ഉണ്ടാകും. ഇതിന് ഇന്റർവ്യൂ ഉണ്ടായിരിക്കില്ല. മെയിൻ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ജോലി ലഭിക്കുക.

          ഓഫീസർ സ്കെയിൽ-I (PO): മൂന്ന് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ്. പ്രിലിംസ് പരീക്ഷ, മെയിൻ പരീക്ഷ, അതിനുശേഷം ഫേസ്-ടു-ഫേസ് ഇന്റർവ്യൂ എന്നിവ ഉണ്ടായിരിക്കും.

          ഓഫീസർ സ്കെയിൽ-II & III: ഇവർക്ക് പ്രിലിംസ് പരീക്ഷ ഇല്ല. നേരിട്ട് ഒരു സിംഗിൾ ഓൺലൈൻ പരീക്ഷയും അതിനുശേഷം ഇന്റർവ്യൂവും മാത്രമാണ് ഉണ്ടാകുക.

          കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://www.ibps.in/

           

           

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights