എന്‍ ഊര് ഹരിതടൂറിസം കേന്ദ്രം

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായുളള പരിശോധനയിലാണ് എന്‍ ഊരിനെ ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുത്തത്. മാലിന്യസംസ്‌കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തപ്പെട്ടു. വ്യാഴാഴ്ച (നാളെ ) രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ എന്‍ ഊര് ഹരിത ടൂറിസം സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights