പാലക്കാട്: പാലം പണി നടക്കുന്നതിനാല്‍ ഈ മാസം 18ന് ചില ട്രെയിനുകള്‍ ഭാഗികമായി മാത്രം സര്‍വീസ് നടത്തും. തലശ്ശേരിക്കും എടക്കാടിനുമിടയിലാണ് പാലം പണി നടക്കുന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍- കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് (12082) 18ാം തീയതി കോഴിക്കോട് യാത്ര അവസാനിപ്പിക്കും. ഇതേ ദിവസം തന്നെ കോയമ്പത്തൂര്‍ ജങ്ഷന്‍- കണ്ണൂര്‍ എക്സ്പ്രസ് (16608) തലശ്ശേരിയിലും യാത്ര അവസാനിപ്പിക്കും.
ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസ് (16307) കോഴിക്കോട് യാത്ര അവസാനിപ്പിക്കും. പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.









