പത്തനംതിട്ടയിലെ ഒരോയൊരു ഹിൽ സ്റ്റേഷൻ ; ചരൽക്കുന്ന് വ്യൂ പോയിന്റ്

പത്തനംതിട്ട : പത്തനംതിട്ടയിലെ കോഴഞ്ചേരിക്കടുത്തുള്ള ഒരു മലമ്പ്രദേശമാണ് ചരൽകുന്ന്.
ഈ ഹിൽ സ്റ്റേഷൻ പത്തനംതിട്ട ജില്ലയിലെ ഒരേയൊരു ഹില്സ്റ്റേഷൻ ആണ്. ചരൽക്കുന്ന് വ്യൂ പോയിന്റിൽ നിന്നും അടുത്തുള്ള താഴ്‌വരകളുടെ മനോഹരമായ കാഴ്ച കാണാൻ സാധിക്കും . പത്തനംതിട്ടയിൽ നിന്നും തിരുവല്ലയിൽ നിന്നും ഏകദേശം 20 കിലോമീറ്റർ അകലെ പമ്പാ നദിക്ക് സമീപതാണ് ഈ ഹില്സ്റ്റേഷൻ സ്ഥിതിച്ചെയുന്നത്. ഇ ത്തിനോടനുബന്ധിച് ക്യാമ്പ് ഹൗസുകളും അവിടെ താമസ സൗകര്യങ്ങളും ലഭ്യമാണ്, സന്ദർശകർക്ക് പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന സുഖകരമായ താമസ സൗകര്യങ്ങൾ ഇവിടെ ലഭിക്കും. സഞ്ചാരികൾക്ക് ക്യാമ്പുകളിൽ താമസിച്ചുകൊണ്ട് ചരൽക്കുന്നിന്റെ മനോഹരമായ സൗന്ദര്യം ആസ്വദിക്കാനും കഴിയും. കൂടാതെ പച്ചപ്പു നിറഞ്ഞ വനങ്ങളിലൂടെ വൈവിധ്യമാർന്ന ട്രെക്കിംഗ് പാതകളിലൂടെ സഞ്ചരിക്കാനും ചുറ്റുമുള്ള കുന്നുകളുടെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights