ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷുട്ടിങ് പൂർത്തീകരിച്ചു

  • ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷുട്ടിങ് പൂർത്തീകരിച്ചു

മോഹൻലാൽ ജിത്തുജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3 യുടെ ഷുട്ടിങ് പൂർത്തീകരിച്ചു. സാമൂഹ്യ മാധ്യമം വഴിയാണ് ഈ വിവരം പ്രേഷകരുമായി പങ്കുവെച്ചത്. അവസാന ഭാഗം ക്യാമറയിൽ കണ്ട് ജീത്തുജോസഫ് മോഹൻലാലിനോട് ഒക്കെ പറഞ്ഞ്, പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂരിനെ ആലിംഗനം ചെയ്യുന്ന ലൊക്കേഷൻ വീഡിയോ ഇപ്പോൾ വൈറൽ ആണ്. മലയാളത്തിന്റെ നടന വിസ്മയം ഒരു ചെറിയ കുട്ടിയെ പോലെ സന്തോഷിച്ചു നിൽക്കുന്ന രംഗം ആരാധകരുടെ ഹൃദയം കിഴടക്കിയിരിക്കുകയാണ്.

 

ക്രൈം ഇൻവെസ്റ്റിഗേഷ്യൻ ജോണറാണ് സിനിമ ഇതേ കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം 1, 2 ഭാഗങ്ങളും വൻ വിജയമായിരുന്നു. 2013 ൽ റിലീസായ ദൃശ്യം ആദ്യ ഭാഗം മലയാള സിനിമയിലെ ആദ്യ 50 കോടി ക്ലബ്ബിൽ കയറിയ പടം എന്നുള്ള റെക്കോർഡ് നേടിയിരുന്നു. കോവിഡിനെ തുടർന്ന് ദൃശ്യം രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോ വഴിയാണ് റിലീസ് ചെയ്തത്.

ഇനി ദൃശ്യം 3 നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേഷകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights