‘വിവാഹ മോചനത്തിന് ശേഷം അച്ഛനും അമ്മയ്ക്കും വേണ്ടി സമയം കണ്ടെത്താന്‍ തുടങ്ങി’; ശ്രീനാഥ് ഭാസി

നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ താരമാണ് ശ്രീനാഥ് ഭാസി. ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് വിവാഹ മോചനത്തിന് ശേഷം താന്‍ താമസിക്കുന്നതെന്ന് നടന്‍ പറഞ്ഞു. ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എഫ്ടിക്യു വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീനാഥ് ഭാസി.’ഇപ്പോള്‍ ഞാന്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. വിവാഹമോചനത്തിന് ശേഷം എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം തന്നെയാണ് ഞാന്‍. 2024 ലാണ് ഭാര്യയുമായി വേര്‍പിരിയുന്നത്. അത് അങ്ങനെ ആര്‍ക്കുമറിയില്ല. ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. വീട്ടില്‍ അച്ഛനോട് വഴക്കിട്ടിട്ട് സ്റ്റെപ്പ് കയറി ഞാന്‍ മുകളിലത്തെ നിലയിലേക്ക് പോകും.നമ്മളിനി ഒരുമിച്ച് താമസിക്കല്‍ നടക്കൂല, ശരിയാകില്ല എന്നൊക്കെ ഞാന്‍ പറയും. നമ്മള്‍ തമ്മില്‍ വഴക്കൊക്കെ ഇട്ടിട്ട് സ്റ്റെപ്പ് കയറി ഞാന്‍ മുകളിലേക്ക് പോകാന്‍ നേരത്താണ് ഞാനത് തിരിച്ചറിയുന്നത്. അവരില്ലാതെ പറ്റില്ലെന്ന കാര്യം. അത് ഭയങ്കര കഠിനമാണ്. പിന്നെ ഈ നിമിഷം ആസ്വദിക്കുക.കുറച്ച് കോയി ഫിഷും ഒരു പട്ടിയെയും ഒക്കെ മേടിച്ചു കൊടുത്ത് അവര്‍ക്ക് ആക്റ്റിവിറ്റികള്‍ കൂട്ടി കൊടുക്കും’.- ശ്രീനാഥ് ഭാസി പറഞ്ഞു. തമ്പി ആണ് അവറാച്ചന്‍ ആന്‍ഡ് സണ്‍സ് സംവിധാനം ചെയ്യുന്നത്. ബിജു മേനോന്‍,ഗണപതി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഗ്രേസ് ആന്റണിയും അഖില ഭാര്‍ഗവനുമാണ് നായികമാര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights