അഫ്ഗാനെതിരായ ടി 20 യിൽ റാണയില്ല; പകരം യാഷ് താക്കൂർ

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലും 2026 ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണ പുറത്ത്. ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പരിചരണത്തിലായിരുന്ന താരം പുരോഗതി പ്രാപിച്ചുവരുന്നതിനിടെയാണ് പരിക്കേറ്റത്.മാച്ച് സിമുലേഷനിടയില്‍ പന്തെറിയുന്നതിനിടെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ടീമില്‍ നിന്ന് പുറത്തുപോകേണ്ടി വന്നത്. ഹര്‍ഷിതിന് പകരം യുവ പേസര്‍ യാഷ് താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ സിംബാബ്വെ പര്യടനത്തിലാണ് താക്കൂർ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിച്ചത്. കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്നായി നാല് വിക്കറ്റുകള്‍ വീഴ്ത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 50 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 7.04 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 81 വിക്കറ്റുകളും സ്വന്തമാക്കി.

അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയ്ക്കുള്ള പുതുക്കിയ ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, യാഷ് താക്കൂര്‍2026 ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി, യാഷ് താക്കൂര്‍..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights