ഖാർ​ഗ് ദ്വീപിൽ ആക്രമണം തുടർന്ന് യുഎസ്; എണ്ണയുത്പാദന കേന്ദ്രം പൂർണമായും തകർത്തെന്ന് ട്രംപ്

വാഷിങ്ടന്‍: ഖാര്‍ഗ് ദ്വീപില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും യുഎസ് ആക്രമണം. ഇറാന്റെ എണ്ണയുത്പാദത്തിന്റെ നെടുംതൂണായ ഖാര്‍?ഗ് ദ്വീപിന്റെ മിക്ക ഭാ?ഗങ്ങളും ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ത്തായും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ദ്വീപിനു നേരം വീണ്ടും ആക്രമണം നടത്തുമെന്നു ട്രംപ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇറാന്‍ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനവും ഖാര്‍?ഗ് ദ്വീപിലെ സംസ്‌കരണശാലകളിലാണ് തയ്യാറാകുന്നത്.

ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍, കപ്പലുകളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ ഖാര്‍?ഗ് ദ്വീപിലെ എണ്ണ സംസ്‌കരണ, വിതരണ സംവിധാനങ്ങള്‍ ഒന്നാകെ നശിപ്പിക്കുമെന്നു ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹോര്‍മൂസ് കടലിടുക്കിന്റെ തീരപ്രദേശങ്ങളില്‍ ആക്രമണം കടുപ്പിക്കുമെന്നും യുഎസ് മുന്നറിയിപ്പുണ്ട്.
ഹോര്‍മൂസ് കടലിടുക്ക് സൈനിക ബലം ഉപയോഗിച്ച് പിടിച്ചെടുക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനായി അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചൈനയടക്കമുള്ള രാജ്യങ്ങള്‍ യുദ്ധക്കപ്പലയക്കുമെന്നാണ് പ്രതീക്ഷ. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉടന്‍ തന്നെ ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു.

രാജ്യാന്തര ഇന്ധന നീക്കത്തിന് നിര്‍ണ്ണായകമായ ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതിനായി സൈനിക നടപടി ആവശ്യമാണ്. ആഗോള വിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സഖ്യകക്ഷികള്‍ ഒപ്പം നില്‍ക്കണം. ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഈ പ്രദേശത്തേയ്ക്ക് സൈനിക നടപടികള്‍ക്കായി കപ്പലുകള്‍ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൈനിക നടപടിയിലൂടെ ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും വിവിധ രാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്നത് ഒഴിവാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights