മാനന്തവാടി: 31 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സബ് ഇന്‍സ്‌പെക്ടര്‍ ഇ.കെ അബൂബക്കര്‍ പോലീസ് സര്‍വ്വീസില്‍ നിന്നും വിരമിച്ചു. ആദ്യം സി ആര്‍ പി എഫില്‍ ആയിരുന്ന അബൂബക്കര്‍ 1995 ലാണ് പോലീസില്‍ ചേര്‍ന്നത്. സര്‍വ്വീസ് കാലയളവില്‍ ഒന്നര വര്‍ഷം സി.ബി.ഐ അറ്റാച്ച് ഡ്യൂട്ടിയും ചെയ്തിട്ടുണ്ട്. മാനന്തവാടി എടവക സ്വദേശിയായ അബൂബക്കര്‍ സര്‍വ്വീസ് കാലയളവില്‍ നിരവധി പ്രമാദമായ കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ്. നിലവില്‍ വയനാട് എസ്.എം.എസ് എസ്.ഐ ആയിരിക്കെയാണ് സര്‍വ്വീസില്‍ നിന്നും പടിയിറങ്ങിയത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതില്‍ മികവ് തെളിയിച്ച ഇദ്ദേഹം മയക്കുമരുന്ന് മാഫിയയെ അമര്‍ച്ച ചെയ്യുന്നതിനും, കുഴല്‍പണ കടത്തു തടയുന്നതിനും, മോഷണമടക്കമുള്ള കുറ്റ കൃത്യങ്ങള്‍ തടയുന്നതിനും ഡിഐജി, ഐ ജി എന്നിവര്‍ നിയോഗിച്ച അന്വേഷണടീമിലെ അംഗവുമായിരുന്നു. ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറുകളും, നിരവധി ഗുഡ് സര്‍വ്വീസ് എന്‍ട്രികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.2014 ലെ വെള്ളമുണ്ട സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതക കേസിലെ പ്രതിയെ കണ്ടുപിടിക്കുന്നതില്‍ അബൂബക്കര്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
സബ് ഇന്‍സ്‌പെക്ടര്‍ ഇ.കെ അബൂബക്കര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു









