പുല്‍പ്പള്ളിയില്‍ കട കുത്തിത്തുറന്ന് മോഷണം; ഒരാളും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയും പിടിയില്‍

പുല്‍പ്പള്ളി: കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടുപേരെ പോലീസ് പിടികൂടി. നീര്‍വാരം പരിയാരം ഉന്നതിയിലെ ചുട്ടി എന്ന ശരത്ത് മണി (19), ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടി എന്നിവരെയാണ് പുല്‍പ്പള്ളി പോലീസ് വെള്ളിയാഴ്ച പിടികൂടിയത്.കടയുടെ മുന്‍ഭാഗത്തുള്ള മരപ്പാളിയുടെ വാതില്‍ പൊളിച്ച് അകത്തുകയറിയ പ്രതികള്‍ 3500 രൂപ
വിലവരുന്ന സ്റ്റേഷനറി സാധനങ്ങളാണ് കവര്‍ന്നത്. പുല്‍പ്പള്ളി എസ്.ഐ കിഷോറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. എസ്.ഐ പി.ജിതിന്‍കുമാറിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്
നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights