അമ്പലവയല്‍: പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ലഭ്യമാകണമെങ്കില്‍ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രശാന്ത് കൂട്ടാമ്പള്ളി പറഞ്ഞു. വയനാട് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ അമ്പലവയല്‍ സഹകരണ ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് പി ടി മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. ബത്തേരി മുനിസിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട പ്രവാസി സംഘം ബത്തേരി ഏരിയ ട്രഷറര്‍ യു പി ഗഫൂറിനെ ആദരിച്ചു.
രാജ്യത്ത് പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന, തിരിച്ച് വന്ന പ്രവാസികള്‍ക്ക് പുനരധിവാസത്തിന് സഹായം നല്‍കുന്ന, ലോകമലയാളികളെയാകെ ഒന്നിപ്പിക്കുന്ന ലോകകേരളസഭ നടത്തുന്ന ഏക സംസ്ഥാനം കേരളമാണ്. 2016 ല്‍ 500 രൂപയായിരുന്ന പ്രവാസി പെന്‍ഷന്‍ ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ച് ബേസ്പെന്‍ഷന്‍ 3000-3500 രൂപയും, പരമാവധി പെന്‍ഷന്‍ 7000 രൂപയും ആക്കിയത് കഴിഞ്ഞ രണ്ട് ഇടതുസര്‍ക്കാരുകളാണ്. രാജ്യത്തിനാകെ അഭിമാനായി മാറിയ നോര്‍ക്ക സ്ഥാപിച്ചതും ഇടതുപക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി അഡ്വ: സരുണ്‍ മാണി, വൈസ്പ്രസിഡന്റ് കെ ടി അലി, യു പി ഗഫൂര്‍, പ്രവാസി കുടുംബവേദി ജില്ലാ കണ്‍വീനര്‍ മേരി രാജു, കുടുംബവേദി സംസ്ഥാന കമ്മിറ്റിയംഗം കെ സൈനബ, കര്‍ഷകസംഘം ഏരിയ കമ്മിറ്റിയംഗം അബ്ദുല്‍ ഗഫൂര്‍ തുടങ്ങയവര്‍ സംസാരിച്ചു. സംസ്ഥാനകമ്മിറ്റിയംഗവും സംഘാടകസമിതി ചെയര്‍പേഴ്‌സണുമായ കെ കെ നാണു സ്വാഗതവും, കെ ആര്‍ പ്രസാദ് അനുശോചനവും, ജില്ലാ ജോയിന്റ് സെക്രട്ടറി കെ സേതുമാധവന്‍ നന്ദിയും പറഞ്ഞു.









