മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി ഐഐഎമ്മില്‍ പരിശീലന പരിപാടി; റീ ഇമാജിനിങ് കേരളം നേതൃത്വ ശില്‍പശാല ഇന്നും നാളെയും കോഴിക്കോട്

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന റീ ഇമാജിനിങ് നേതൃത്വ ശില്‍പശാല കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഇന്നും നാളെയുമായി നടക്കും. മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കും. എ ഐ വരെ എത്തിനില്‍ക്കുന്ന സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ ഉള്‍പ്പെടെ സാഹചര്യത്തില്‍ ഭരണത്തില്‍ വരുത്തേണ്ട മാറ്റങ്ങളും മറ്റുമാണ് ശില്‍പ്പശാലയില്‍ ചര്‍ച്ചയാകുക. (reimaging keralam workshop for kerala ministers in kozhikode) കാലത്തിനനുസരിച്ച് സര്‍ക്കാരും ഭരണനേതൃത്വവും മാറേണ്ടതെങ്ങനെയെന്ന് സര്‍ക്കാരിന് ഉള്‍ക്കാഴ്ച നല്‍കുന്ന വിധത്തിലായിരിക്കും പരിശീലനം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രി തന്നെ കുന്ദമംഗലത്തെ ഐഐഎമ്മില്‍ എത്തിച്ചേര്‍ന്നു. എഐ കാലത്തെ നേതൃത്വം, നയങ്ങള്‍ ജനങ്ങളില്‍ സുസ്ഥിരമായ മാറ്റം കൊണ്ടുവരാന്‍ ചെയ്യേണ്ടത്, കാലാവസ്ഥ, ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോധിക പരിപാലനം, സില്‍വര്‍ എക്കണോമി, ഉന്നത വിദ്യാഭ്യാസം, കരിയര്‍, തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയാകുക.ഇത് രണ്ടാം തവണയാണ് സംസ്ഥാനത്തെ മന്ത്രിസഭയ്ക്ക് വേണ്ടി പരിശീലന ക്യാമ്പ് നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍കൈയില്‍ 2011ലാണ് ഇതിന് മുമ്പ് പരിശീലനം നടന്നത്. അന്നും കോഴിക്കോട് ഐഐഎമ്മിലായിരുന്നു പരിശീലനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights