കല്‍പ്പറ്റ: കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം എം.എം. പറമ്പില്‍ ലോറി പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് വയനാട് സ്വദേശി മരിച്ചു. വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്. ബാലുശ്ശേരി എം.എം. പറമ്പ് തെച്ചിയില്‍ വെച്ചായിരുന്നു അപകടം നടന്നത്. പ്രദേശത്തെ ഒരു പറമ്പില്‍ നിന്നും കൊക്കോ കയറ്റാനായി എത്തിയതായിരുന്നു ലോറി. വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ വെള്ളി ലോറിക്കടിയില്‍ പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോറിക്കടിയില്‍പ്പെട്ട് വാകേരി സ്വദേശി മരിച്ചു









