ഫെബ്രുവരി 27ന് വയനാട് മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ തുടക്കമായ കുടുംബശ്രീ ട്രൈബല്‍ സോക്കര്‍ ലീഗിന് ഔദ്യോഗിക പരിസമാപ്തി. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ‘ജനഗല്‍സ’ – തദ്ദേശീയ മേഖലയിലെ കലാരൂപങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകത്തിന്റെ പ്രകാശനം, മൃഗസംരക്ഷണ മേഖലയിലെ കുടുംബശ്രീ സംരംഭകര്‍ പുറത്തിറക്കുന്ന ബ്രാന്‍ഡഡ് കോഴിമുട്ട ‘കെഗി’ന്റെ ലോഞ്ച് എന്നിവയും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍ പി.എസ് അധ്യക്ഷനായ ചടങ്ങില്‍ കുടുംബശ്രീ വയനാട് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ജയചന്ദ്രന് കെ.പി സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍, മുന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. ബി ശ്രീജിത്ത്, കാസര്‍കോഡ് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ രതീഷ് കുമാര്‍, മലപ്പുറം ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ. റഫീക്ക്, വയനാട് കുടുംബശ്രീ ജില്ലാ മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ സലീന കെ.എം, അമീന് കെ.കെ, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രഭാകരന് എം, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ഡാനിയേല്‍ എം. ലിബിനി, പ്രീത ജി.നായര്‍ എന്നിവര്‍ പങ്കെടുത്തു.
Post Views: 78 കണ്ണൂര്‍: ഇന്ത്യയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്ത് പുതുചരിത്രം കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി. ദാതാവിനും രോഗിക്കും റോബോട്ട് ഉപയോഗിച്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഒരേ സമയം വിജയകരമായി പൂര്‍ത്തിയാക്കി. രാജ്യത്ത് ആദ്യമായാണ് ഇരുവര്‍ക്കും റോബോട്ട് ഉപയോഗിച്ചുള്ള […]
Post Views: 89 ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ കോൺഗ്രസിലേക്ക്. എ ഐ സി സി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കരയിലോ നെയ്യാറ്റിൻകരയിലോ പ്രേംകുമാർ മത്സരിച്ചേക്കുമെന്നാണ് സൂചന. ആശാ പ്രവർത്തകരുടെ […]
Post Views: 14 സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് നാലും, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓരോ കേസുകളും ആണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം മുതൽ 216 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് […]