കൽപ്പറ്റ: മുണ്ടക്കെ, ചൂരൽമല ഉരുൾ ദുരന്തത്തിൽ തകർന്ന ചൂരൽ മലയിലെ പാലം പുനർനിർമാണ ത്തിന് 33.97 കോടി രൂപയുടെ ടെൻഡർ അനുവദിച്ച് ഉത്തരവായി. മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയാണ് റീ ടെൻഡർ അംഗീകരിച്ചത്. നേരത്തെ പാലം നിർമാണത്തിന് 38 കോടി രൂപയുടെ ഭരണാനുമതി ദുരന്ത നിവാരണ വകുപ്പ് നൽകിയിരുന്നു. 267.95 മീറ്റർ നീളമുള്ള പാലത്തിൽ 100 മീറ്റർ ബോസ് ട്രിങ് ആർച്ച് സ്പാൻ ഉൾപ്പെടുന്നതാണ്. 2020 ഓഗസ്റ്റിൽ പ്രവൃത്തി ടെൻഡർ ചെയ്തിരുന്നെങ്കിലും ഒരു ടെൻഡർ മാത്രമായിരുന്നു ലഭിച്ചിരുന്നത്. വീണ്ടും സെപ്റ്റംബറിൽ ടെൻഡർ ചെയ്തപ്പോഴും ഒരു ടെൻഡർ മാത്രമായിരുന്നു ലഭിച്ചത്. രണ്ടാമത്തെ ടെൻഡറിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റി ക്വോട്ട് ചെയ്ത 33.97 കോടി രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പ് ടെൻഡർ അംഗീകരിക്കുക ആയിരുന്നു. പാലം പണി അടുത്ത മാസം ആരംഭിക്കും
ചൂരൽമല പാലത്തിന് 33.9 രൂപയുടെ ടെൻഡർ









