ബത്തേരിയില്‍ ഇത്തവണയും ഐ.സി ബാലകൃഷ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

വയനാട്: വയനാട് സുല്‍ത്താന്‍ബത്തേരി നിയമസഭാ മണ്ഡലത്തില്‍ ഇത്തവണയും യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ഐ.സി ബാലകൃഷ്ണന്‍ തന്നെ മത്സരിച്ചേക്കും. കഴിഞ്ഞ മൂന്നുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് ഐ.സി ബാലകൃഷ്ണന്‍ ബത്തേരിയില്‍ നിന്നും വിജയിച്ചത്.സുല്‍ത്താന്‍ ബത്തേരി നഗരസഭ ഉള്‍പ്പെടെ ഇത്തവണ തിരിച്ചുപിടിക്കാന്‍ ആയതിന്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്.

15 വര്‍ഷമായി സുല്‍ത്താന്‍ബത്തേരി നിയമസഭാ മണ്ഡലത്തിന്റെ ജനപ്രതിനിധിയാണ് ഐ.സി ബാലകൃഷ്ണന്‍. ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിക്കാനും ഐ.സിക്കായി. അവസാനം നടന്ന 2021ല്‍ 11,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഐ.സി ബാലകൃഷ്ണന്റെ വിജയം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ ഇത്തവണ ഭൂരിപക്ഷം വര്‍ധിക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍.

ഐ.സി ബാലകൃഷ്ണനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചന. മാനന്തവാടി മണ്ഡലത്തിലേക്ക് ഇദ്ദേഹത്തെ മാറ്റി മാനന്തവാടി തിരികെ പിടിക്കാം എന്ന് ആലോചനയും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സുല്‍ത്താന്‍ബത്തേരി മണ്ഡലം ഇല്ലാതെ മത്സരം രംഗത്തേക്ക് ഇല്ലെന്ന് നിലപാടിലാണ് ഐ.സി ബാലകൃഷ്ണന്‍ ഉള്ളത്. മറ്റൊരു സ്ഥാനാര്‍ഥിയെ യുഡിഎഫ് ബത്തേരിയില്‍ കൊണ്ടുവന്നാല്‍ വിജയ സാധ്യതയെ കുറിച്ചുള്ള ആശങ്കയും യുഡിഎഫിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights