വാമനപുരത്ത് രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കീഴാറ്റിങ്ങല്‍ തൊപ്പിച്ചെന്ത പേരാണം കല്ലുകടവ് ഭാഗത്തായിരുന്നു അപകടം. കല്ലൂര്‍ക്കോണം പുത്തന്‍വിള വീട്ടില്‍ ഗോകുല്‍ (15), ചാലുവിള വീട്ടില്‍ നിഖില്‍(15) എന്നിവരാണ് മരിച്ചത്. കല്ലൂര്‍ക്കോണം പുത്തന്‍വിള വീട്ടില്‍ ഗോകുല്‍ (15), ചാലുവിള വീട്ടില്‍ നിഖില്‍(15) എന്നിവരാണ് മരിച്ചത്.

കല്ലൂര്‍ക്കോണം ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഗോകുലും നിഖിലും. വ്യാഴാഴ്ച വൈകിട്ട് കടവില്‍ കുളിക്കാന്‍ ഇറങ്ങിയതാണ് ഇരുവരും എന്നാണ് വിവരം. ഇരുവരും അപകടത്തില്‍പ്പെട്ടതോടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുകൂട്ടുകാര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights