വാടക കരാർ അത്ര നിസ്സാരമല്ല, ഒപ്പിടുന്നതിന് മുമ്പ് ദാ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒരു വീട് അല്ലെങ്കില്‍ മറ്റെന്തെകിലും പ്രോപ്പർട്ടി വാടകയ്ക്ക് എടുക്കുമ്പോള്‍ ഭൂരിഭാഗം ആളുകളും അതിന്റെ വാടകയായിരിക്കും നോക്കുന്നത്. എല്ലാം ഒത്തുവന്നാല്‍ വാടക കരാറില്‍ ഒപ്പ് വെയ്ക്കും. വാക്കാല്‍ പറയുന്നതുകൊണ്ട് പലരും ഈ വാടക കരാർ കാര്യമായി ഗൗനിക്കാറുപോലുമില്ല. എന്നാല്‍ ഒരു വാടക കരാറില്‍ ഒപ്പിടുന്നതിന് മുൻപ് ഈ കാര്യങ്ങള്‍ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം
കൃത്യമായ വാടക
നല്‍കേണ്ട വാടക എത്രയെന്ന് കൃത്യമായി, അല്ലെങ്കില്‍ നിങ്ങളോട് പറഞ്ഞത് തന്നെയാണോ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഉറപ്പാക്കണം . കൂടാതെ ഒരു മാസം, അല്ലെങ്കില്‍ നിങ്ങളോട് പറഞ്ഞിരിക്കുന്ന ഇടവേളകളില്‍ തന്നെയാണോ വാടക നല്‍കേണ്ട തിയതി എന്നുള്ളത് ഉറപ്പിക്കുക, വൈകി വാടക നല്‍കിയാലുള്ള, പിഴകളോ മറ്റോ ഉണ്ടോയെന്ന് പരിശോധിക്കണം. സൊസൈറ്റി മെയിന്റനൻസ് ഫീസും പാർക്കിംഗ് ചാർജുകളും പോലെയുള്ള ചെലവുകള്‍ ആരൊക്കെ വഹിക്കുമെന്ന് കരാറില്‍ വ്യക്തമാക്കിയിരിക്കണം
വാടക എപ്പോള്‍ വർധിപ്പിക്കും
വാടക കരാർ കിട്ടിയാല്‍, വാടക തുക പരിശോധിക്കുന്നതിനൊപ്പം എപ്പോള്‍ മുതല്‍ ആയിരിക്കും വാടക ഉയർത്തുക എന്നുള്ളത് പരിശോധിക്കണം. മൂന്ന് മുതല്‍ നാല് വർഷം വരെ നീണ്ടുനില്‍ക്കുന്ന ദീർഘകാല കരാറുകള്‍ക്കും പുതുക്കാവുന്ന 11 മാസത്തെ കരാറുകള്‍ക്കും വാടക ഉയർത്തുന്നത് വ്യത്യസ്ത സമയങ്ങളില്‍ ആയിരിക്കും.
നോട്ടീസ്/ലോക്ക്-ഇൻ പിരീഡ്
വാടക കരാറുകള്‍ക്ക് 11 മാസമോ മൂന്ന് വർഷമോ പോലുള്ള നിശ്ചിത കാലാവധി ഉണ്ടെങ്കിലും ചിലപ്പോള്‍, ഭൂവുടമയോ വാടകക്കാരനോ കരാർ നേരത്തെ അവസാനിപ്പിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. ഇത്തരം അവസരങ്ങളില്‍, എന്താണ് വ്യവസ്ഥയെന്ന് രേഖപ്പെടുത്തിയിരിക്കണം. ഇരു കൂട്ടർക്കും ഒരു മാസത്തെ നോട്ടീസ് പിരീഡ് കാലയളവാണ് സാധാരണ നല്‍കാറുള്ളത്.
നിയന്ത്രണങ്ങള്‍
കരാറില്‍ വാടകക്കാർ എന്തൊക്കെ അനുവദിനീയമാണ്, അല്ല എന്നുള്ളത് വ്യതമാക്കണം. വളർത്തുമൃഗങ്ങളെ നിരോധിക്കുക, പാർക്കിംഗ് പോലുള്ള മറ്റ് പരിമിതികള്‍ എന്നിവ വ്യക്തമാക്കണം. എല്ലാ നിയന്ത്രണങ്ങളും മുൻകൂട്ടി ചർച്ച ചെയ്യുകയും കരാറില്‍ അംഗീകരിച്ച പരിധികള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
വസ്തുവക
വാടക കരാറില്‍ തീർച്ചയായും കെട്ടിടത്തില്‍ ഉടമ നല്‍കുന്ന വസ്തുവകകള്‍ എന്തൊക്കെയെന്ന് രേഖപ്പെടുത്തണം. ഉദാഹരണത്തിന്, ഫർണിച്ചറുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ. ഭാവിയില്‍ സാധ്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാൻ ഈ വിശദാംശങ്ങള്‍ നന്നായി വായിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
വാടക കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
